Saturday, June 10, 2017

കണ്ണി തുള്ളികൾ





എഴുതിതുടങ്ങുമ്പോൾ
തെറ്റിപ്പോയെന്നു  നിരൂപിച്ചു  
മായിച്ചു കളഞ്ഞ
മഷി പച്ച


പറയാൻ തുടങ്ങിയൊടുവിൽ
എന്തുകൊണ്ടോ  
വിഴുങ്ങിയ വാക്കുപോലെ 

തെളിയാൻ വിസമ്മതിച്ച
 നിബ്ബിൽനിന്നും കുടഞ്ഞു 
കളഞ്ഞൊരു
 മഷിതുള്ളി


വീണുടഞ്ഞ ചീമുട്ടപോലെ  
നാവിൽ നിന്നും 
പോയ   വാക്കുകൾ 

മരണം കൊതിച്ച്
കിടന്നവനെ ചവുട്ടി 
ജീവിതത്തെ പ്രണയിച്ചവരെ
 പിടിച്ച കാലനും 
കാമുകിക്ക്  ഗർഭവും,
ഭാര്യക്ക് കണ്ണീരും
സമ്മാനിച്ച  ദൈവവും  

മാനം മുട്ടെ
ഞാൻ കണ്ട സ്വപ്നങ്ങളും 
വിരിയും മുമ്പ്
കൊഴിഞ്ഞു പോയ
പൂക്കളും 
കരയാൻ മറന്നൊരു
 കണ്ണിനു
കയ്യാലയിൽ കണ്ട 
കണ്ണി തുള്ളി പോലെ 










Sunday, November 6, 2016

കാട്ടു പാവലും ചതുര പയറും പിന്നെ നിത്യ വഴുതനയും


അൻവറിന്റെ അനിയന്റെ  നിക്കാഹിനു പോയി തിരികെ വരുമ്പോൾ തൊടുപിഴയിലാണ് ഞാനാ കട കണ്ടത്  - വിത്തുകൾ വിൽക്കുന്ന കട!  വിതക്കാനായി ഇത്തിരി വിത്ത് വാങ്ങാം എന്ന് കരുതി കയറിയപ്പോൾ  കണ്ടു  കാട്ടു  പാവലിന്റെ വിത്ത് പിന്നെ ചതുര പയർ,  ബജി  ചീര  നിത്യ വഴുതന 


വേനലായിരുന്നങ്കിലും വീട്ടിൽ വന്നപ്പോളേ  തന്നേ ഞാൻ  പണി തുടങ്ങി.അങ്ങനെ കാട്ടുപാവലും  ബജി  ചീരയും ചതുരപ്പയറിനും മീനടത്തത്തെ മണ്ണിൽ സുഖ ശയനം. വീണ്ടും  ഒരു ശനിയും ഞായറും  കൂടി കഴിഞ്ഞു പിറ്റേ ദിവസം എന്നെത്തെയും പോലെ   ഞാൻ  വെളുപ്പിനത്തെ വണ്ടിക്ക് കയറി -  വല്ലതും കഴിക്കണ്ടേ ? 

വഴിയരികിൽ നിൽക്കുന്ന കവുങ്ങിന്റെ മണ്ട ലക്‌ഷ്യം വച്ചെന്റെ  ചതുര പയർ കയറി പോകുമ്പോൾ ഞാനേറ്റം സന്തോഷിച്ചു- മിടുക്കി! പക്ഷെ വഴിയേ പോകുന്ന  ഇലെക്ട്രിസിറ്റി യുടെ പിഴച്ച  സന്തതിയെ കയറി ലൈൻ അടിച്ചപ്പോൾ ഞാൻ  അവളെ ചുവടെ വെട്ടി  കറന്റ് അടിക്കരുതല്ലൊ. രണ്ടാഴ്ച്ച കഴിഞ്ഞു കവുങ്ങിൽ തുടങ്ങി നിന്ന വള്ളികൾ ഓരോന്നായി ഞാൻ വലിച്ചിറക്കിയപ്പോൾ കണ്ട കാഴ്ച എന്നെ സങ്കടപ്പെടുത്തി - ഇടതൂർന്ന ഇലകൾക്കിടയിലെല്ലാം  കാണാതെ കിടന്ന കായ്കൾ എപ്പോൾ ഉണങ്ങി വിത്ത് പരുവമായിരിക്കുന്നു. 

ഇതിനിടയിൽ പാവൽ കയറ്റാൻ വലിയ പന്തൽ ഞാനിട്ടിരുന്നു. രണ്ടില വന്നു  പിന്നെയത് നാലിലയായി വള്ളിവീശിയപ്പോൾ എന്റെ പന്തലിൽ കയറാൻ  അവൾ വന്നില്ല പകരം വെറുതെ നിലത്ത്തൂടെ പടർന്നു കിടന്നു.  പന്തൽ പാഴായ സങ്കടത്തിൽ ഞാൻ പിന്നെയങ്ങോട്ട്   ശ്രദ്ധക്കാതായി. പിന്നെയെപ്പൊഴോ ഒരു നല്ല പച്ച നിറമുള്ള കുഞ്ഞൻ പാവക്ക ഞാൻ കണ്ടു അടുത്ത ദിവസം അതു  നല്ല മഞ്ഞ നിറമായി രണ്ടു ദിവസം കഴിഞ്ഞു ചുവന്നു തുടുത്ത കുഞ്ഞൻ പാവക്ക ഞാൻ പറിച്ചു എന്റെ കാട്ടു  പാവലിന്റെ കായ്




   

Saturday, July 16, 2016

മണ്ണും മരവും



മീനച്ചൂടില്‍
ഭൂമിയുരുകി
മണ്ണും മരവും
മഴയ്ക്കായി  കാത്തു
ഋതുക്കൾ  മാറി മറിയും
ഇത് വിഷാദ കാലം



വസന്തവും ഗ്രീഷ്മവും
വര്‍ഷത്തിനു വഴി മാറി
ശരത് , ഹേമന്തം പോയി
ശിശിരം വരും കുംഭം മീനം
മേടമാസത്തിലെ സൂര്യൻ
ഇത് വിഷാദ കാലം 


മരത്തിനോപ്പം ഭൂമിയും
വേഴാമ്പലും  മനുഷ്യരും 
മഴക്കായി കാത്തിരിക്കും
മരത്തിനും ഭൂമിക്കും
മെല്ലാര്‍ക്കുമിതോരു 
വിഷാദ കാലം


ചില്ലകള്‍ നെടുവീര്‍പ്പിടും
നഷ്ടപെട്ടയിലകളെയോര്‍ത്ത്‌
കിളികള്‍ കൂടൊഴിഞ്ഞു പോകും
അവക്കും വിഷാദ കാലം
ഞെട്ടറ്റ ഫലത്തിന്‍ വേര്‍പിരിഞ്ഞ
കുരുവും കരയും വിഷാദ കാലം

ഒടുവില്‍ മാനം നിറയും
ഒരു കുളിരായി മഴ വരും
മരവും ഭൂമിയും എല്ലാരും
ഇറ്റൊന്നാശ്വസിക്കും
മറക്കനാകില്ലോരിക്കലും
ഇറ്റിറ്റു വീണ തോള്ളിയെ


കുളിരായി പെയ്ത മഴയില്‍
കിളിര്‍ക്കും കുരുവിന്
പോഷകം നല്‍കി വളര്‍ത്തും
മണ്ണിനെ മറക്കാനാകുമോ?
മരവും നോക്കി നിൽക്കും 
സ്വന്തം  കുഞ്ഞിനെ 

മറക്കാന്‍ തുടങ്ങും  കുരു
നഷ്ടപെട്ട ഹൃത്തിനെ, 
ചങ്ങാത്തതിലാകും പുതിയ
സുഹൃത്തുമായി, 
പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 
വിഷു വരും


മാവുകള്‍ തളിര്‍ക്കും, 
പൂക്കും കണി കൊന്ന 
ഇതു വിഷു കാലം
വിഷാദം മാറി വിഷു വരാന്‍
കണ്ണുകള്‍ തുറക്കാം 
കണി കാണാം

കുഞ്ഞു തൈചെടിയോടു
ഭൂമിക്കു വാത്സല്യം
ചോദിച്ചതൊക്കെയും  കൊടുത്തു
തയ്യൊരു മരമായി വളര്‍ന്നു
വേരുകള്‍ ഹൃദയത്തിലേക്കാഴ്ത്തി 
വളർന്നൊരാത്മബന്ധം 

മണ്ണ് ഒരുപാട് സഹിച്ചു
ഒന്നൊന്നു താങ്ങി നിര്‍ത്താന്‍
മരമൊരു തണലായി നിന്ന്
മുകളിലൊരു വിതാനം തീര്‍ത്തു
ചോദിച്ചതോക്കെയും കൊടുത്തു
മണ്ണ് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ


ഇലകള്‍ പൊഴിച്ചു നല്‍കി മരം
കടങ്ങള്‍ വീട്ടാന്‍ നോക്കി
വീണ്ടുമത് വളമായി നല്‍കി
ഭൂമി സ്നേഹം തിരികെ നല്‍കി
മഴയെ പകര്‍ന്നു നല്‍കി മരം
മണ്ണിന്‍റെ ദാഹമകറ്റി

പുഴകള്‍ നിറഞ്ഞൊഴുകി
മ ണ്ണ ലിച്ച്  പോകുമോ?
വേരുകള്‍ തടുക്കാന്‍ നോക്കി
കുത്തോഴുക്കിനെ 
ശ്വാസം പിടിച്ചു നിന്നു മണ്ണ് 
കട പുഴക്കാനാഞ്ഞ  കാറ്റൊന്നു ശമിക്കും വരെ



കൊടും കാറ്റിനനറിയില്ലല്ലോ 
തിമിർക്കും മഴക്കുമറിയില്ലല്ലോ
കുത്തോഴുക്കിനോ  കവിയും 
പുഴയ്ക്കോ മവർക്കാർക്കുമറിയില്ലല്ലോ  
മണ്ണും മരവും തമ്മിലുള്ളോരാത്മ 
ബന്ധം 

Monday, July 4, 2016

                                                                                      നഗരകാഴ്ചകൾ



നഗരം വളർന്നൊരു
നരകമായി!
ഇടുങ്ങിയ മനസ്ഥിതിയിൽ
വീതികുറഞ്ഞ

വീഥികൾ വീണ്ടും ചുരുങ്ങി 

ചെറുതായി

ഗതാകത നിയമങ്ങൾക്കെന്തു വില ?
ക്രമം തെറ്റി നീങ്ങിയ
വാഹനങ്ങൾ നഗരത്തെ
നിശ്ചലമാക്കി
മനുഷ്യർ വഴിയിൽ
കലഹിച്ചു
***
കാലനോട്‌ കേഴുന്ന
ജീവൻ ന്ടെ നിലവിളി പോലെ
ആംബുലൻസിൻ രോദനം
കണ്ടില്ലാന്നു നടിച്ച്
പോലിസ്
മന്ത്രിക്കു വഴിയൊരുക്കി
ഒടുവിൽ മൃത്യുവിനു കീഴടങ്ങി
ആത്മാവ്
അവസാന ശ്വാസവും വിട്ടു
സ്വോതന്ത്രനായി
***
വികലമായ രതിയിൽ
ഉത്മത്തനായ
കാമവെറിയന്ടെ ചേഷ്ടകൾ
നഗരത്തിനൊപ്പം
ബസിലെ യാത്രക്കാരിയെയും വല്ലാതെ
വീർപ്പു മുട്ടിച്ചു
***
നഗരത്തിലെ മാലിന്യം മുഴുവൻ
സ്ഥിരമായി സഹിക്കാൻ വിധിക്കപ്പെട്ടവർ
മൂക്ക് പൊത്തി അധികാരികളെ
ശപിച്ചു
***
പൊതുവഴിയിൽ യോഗങ്ങൾ നിരോധിച്ച
കോടതിക്കെതിരായി പ്രതിപക്ഷത്തിനൊപ്പം
അധികാരികളും തെരുവിൽ ഖോരം
പ്രസംഗിച്ചു
***
ആഹാര പതാർതങ്ങളിൽ വിഷം ചേർക്കുന്നവർ
ഔഷദങ്ങൾ നിർമ്മിച്ചു
കച്ചവടത്തെ കപടമാക്കി
വിപുലമാക്കി
ആശുപത്രികൾ നിർമിച്ചു നല്ല
ശമരിയക്കാരുമായി
***
മാലിന്യ കൂമ്പാരാത്തിനരികിൽ
വേഗതകുറച്ച കാറിൽ നിന്നും കളഞ്ഞ
കവറിനു പുറകെ പായുന്ന തെരുപട്ടികളെ
കണ്ടപ്പോൾ അതെകാറിലെ സുഖശീതളതയിൽ
ഇരുന്ന പോമെരിയാൻ നായക്ക്
പുച്ഛം

പഴയൊരു വിപ്ലവകാരി കവി
സമത്വം സ്വോപ്നം കണ്ടവൻ
ആദർശം കൊണ്ട് വിശപ്പടങ്ങാതെ
തെരുവ് പട്ടികൾക്കൊപ്പം എച്ചിലിനായി
പരതി

Monday, September 26, 2011

അണുകുടുംബം 




ഈ അച്ഛനെയമ്മക്ക് ഡിവോഴ്സ് ചെയ്തൂടെ ?
ഉണ്ണീടച്ചനാണ് പാവം !
ഉണ്ണിയേം അവന്ടച്ഛനേം  നമുക്കെടുക്കാം
അമ്മൂന്  കൂടെ കളിക്കാലോ, പിന്നെ
അമ്മയെയ ങ്കിൾ  ഓഫിസിൽ ഡ്രോപ്പ്‌ ചെയ്യില്ലേ ?


ഹെല്‍മെറ്റ്‌
കൂടൊഴിഞ്ഞ കിളികള്‍ തിരികെ ചേക്കേറും പോലെ
കിറുക്കന്‍ ചിന്തകള്‍ വീണ്ടും എന്നിലേക്ക്‌ മടങ്ങി വന്നുവോ ?
വാക്കുകള്‍ അറം പറ്റിയില്ലെങ്കില്‍ ഈ കുറുക്കന്‍ വീണ്ടും
ജീവിക്കും


ഞടുക്കം മാറാത്ത എന്റെയരികില്‍
ഞരക്കം മാത്രമായവനും
തിടുക്കം കൂട്ടാതെ ജനങ്ങള്‍
തടിക്കും കൂട്ടമായരികില്‍
കടുപ്പം കാഴ്ച്ചയവരില്‍
മരക്കും മനസാക്ഷി വരുത്തി
മരിക്കും മുമ്പാരോ വിളിച്ചു
ഒടുക്കം പോലിസുമെത്തി
കുടുക്കം സഹിക്ക വയ്യ വണ്ടി
മടുക്കും മരുന്നിന്‍ മണവും
കടുക്കും വേദന സഹിച്ചു
തുടിക്കും ഹൃദയം നിലച്ചു

Tuesday, September 14, 2010


                                                                              നിധി 



ഹൃദയത്തിനൾത്താരയിൽ 

വിശുദ്ധ സ്നേഹത്തിൻ ബലി 
ഈ ജീവിത വഴിത്താരയിൽ 
തുണയായൊരു നിധി 
അണയാതെ സൂക്ഷിച്ചിടാം 
ഈ തിരിനാളമെന്നാളുമേ!

Monday, May 31, 2010

കുട്ടിക്കാലം




തെക്കേ പറമ്പിലെ മുല്ലവള്ളി പടര്‍ന്ന വേലിക്കരികില്‍ നിന്ന്നീട്ടി വിളിക്കുമ്പോള്‍ പൂ പെറുക്കാന്‍ ഓടിയെത്തുന്ന കളികൂട്ടുകാരി. ചേച്ചിയുടെ കല്യാണത്തിൻ   പിറ്റേന്നു പൂ പെറുക്കി മാലയാക്കി പരസ്പരം ചാര്‍ത്തി കല്യാണം കഴിച്ച ബാല്യം! പിന്നെ കഞ്ഞിയും കറിയും കളിക്കുമ്പോള്‍ നീ അമ്മയും ഞാന്‍ അച്ഛനുമായി  തൊട്ടി  കെട്ടി മടലിനെ താരാട്ട് പാടി ഉറക്കിയതും, കുഞ്ഞു ഉണരുമ്പോള്‍ പാലിനായി പറമ്പില്‍മേഞ്ഞ ആടിന്റെയകിടില്‍ പിടിച്ചതും, ആട് തോഴിച്ച്ചതും നീ കരഞ്ഞതും ഞാനോടിയതും ഇന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ഓർമകൾ.

ആ ഓര്‍മയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍ ഒറ്റക്കിരുന്നു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന എന്റെ മോന് നഷ്ടമോ ലാഭമോ? അവനോടി കളിക്കാന്‍ വിശാലമായ തൊടികളില്ല കൂടെ കളിക്കാന്‍ കളി കൂട്ടുകാരില്ല, പൂവിറുക്കാന്‍ മുല്ല വള്ളിയില്ല, ഊഞ്ഞാല് കെട്ടാന്‍ തേന്‍ മാവുമില്ല ,കഥ പരഞ്ഞുറക്കാന്‍ മുത്തശിയും എന്നാല്‍ ലോകം ചെറുതായി ഒരു സ്ക്രീനില്‍ തെളിയുമ്പോള്‍
ഈ ഭൂലോകം മുഴുവന്‍ അവന്റെ കൈ പിടിയിലുണ്ട്.




Wednesday, January 20, 2010

ശുപാര്‍ശകളുടെ ലോകം




ശുപാര്‍ശകളുടെ ലോകത്തിലേക്ക്
ഒരു കുഞ്ഞു കൂടി  ജനിച്ചു വീണു
അമ്മ തന്‍ അമ്മിഞ്ഞ പാലിനായി 
കേണപ്പോൾ  അമ്മൂമ്മയുടെ ശുപാര്‍ശ 
അമ്മയോട്

അച്ഛന്ടെ  അടിയുടെ ചൂടരിയുന്ന കുട്ടി 
വീണ്ടും കുസ്രിതിയോപ്പിച്ചത്
അമ്മയുടെ ശുപാര്‍ശയുടെ ബലത്തില്‍ 
അവനറിയാം അമ്മയുടെ സാരിത്തുമ്പില്‍
 തൂങ്ങി ഒളിച്ചു നിക്കുമ്പോള്‍ 
അമ്മയുടെ ശുപാര്‍ശ തന്നെ രക്ഷിക്കുമെന്ന്

അദ്ധ്യാപികക്ക്  പൂ കൊടുക്കുമ്പോള്‍ 
കുഞ്ഞു മനസ്സില്‍ സ്നേഹമോ മോഹമോ
അദ്ധ്യാപികക്ക്  മുമ്പില്‍ നല്ല കുട്ടിയാകാന്‍
 മോഹം ?
പരീക്ഷയില്‍ നല്ല  മാര്‍ക്ക് കിട്ടാന്‍ മോഹം ? 
അതോ  തല്ലില്‍ നിന്ന് രക്ഷപ്പെടാനൊരുപഹാരമോ
കുഞ്ഞു മനസ്സിന്ടെ  വല്യ മോഹത്തിന്കൊച്ചു 
പൂവൊരു വലിയ വില തന്നെയല്ലേ ?

ശുപാര്‍ശ തൊഴിലായി നടക്കുന്നവര്‍ 
സൌജന്യമായും അല്ലാതെയുമൊക്കെ
എന്തിനൊക്കെയോ ശുപര്‍ശിക്കുന്നവര്‍
ശുപാര്‍ശയില്ലാതെ ജീവിക്കാന്‍ പറ്റിയാല്‍ 
ശക്തനാം  ദൈവത്തിനൊരു വഴിപാടു 
കഴിച്ചേക്കാം