നഗരകാഴ്ചകൾ
ഏതോ അത്ഭുത ലോകത്തെത്തിയതു പോലെ അയാൾ ആകാശത്തേക്ക് നോക്കി മലർന്നു കിടന്നു.അങ്ങകലെ ഉയർന്നു പറക്കുന്ന പട്ടത്തിന്റെ പരുത്തി നൂലിന്റെ ഇങ്ങേ തല സ്വന്തം കയ്യിലെന്നപോലെ അയാൾ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഒടുവിൽ പട്ടം മാനം മുട്ടിയെന്നു തോന്നിയപ്പോൾ അയാളൊരു കടലാസെടുത്തു വൃത്താകൃതിയിൽ വെട്ടി വടിവൊത്ത അക്ഷരത്തിൽ എന്തോ എഴുതി ശേഷം നടുക്കൊരു തുളയിട്ടു പട്ടത്തിന്റെ നൂലിൽ കൂടി കടത്തി മുകളിലേക്കയച്ചു - എന്റെ ദൈവമേ അങ്ങേക്കും കിറുക്കയോ ?
Monday, July 4, 2016
Monday, September 26, 2011
ഹെല്‍മെറ്റ്
കൂടൊഴിഞ്ഞ കിളികള്‍ തിരികെ ചേക്കേറും പോലെ
കിറുക്കന്‍ ചിന്തകള്‍ വീണ്ടും എന്നിലേക്ക് മടങ്ങി വന്നുവോ ?
വാക്കുകള്‍ അറം പറ്റിയില്ലെങ്കില്‍ ഈ കുറുക്കന്‍ വീണ്ടും
ജീവിക്കും
കൂടൊഴിഞ്ഞ കിളികള്‍ തിരികെ ചേക്കേറും പോലെ
കിറുക്കന്‍ ചിന്തകള്‍ വീണ്ടും എന്നിലേക്ക് മടങ്ങി വന്നുവോ ?
വാക്കുകള്‍ അറം പറ്റിയില്ലെങ്കില്‍ ഈ കുറുക്കന്‍ വീണ്ടും
ജീവിക്കും
ഞടുക്കം മാറാത്ത എന്റെയരികില്‍
ഞരക്കം മാത്രമായവനും
തിടുക്കം കൂട്ടാതെ ജനങ്ങള്‍
തടിക്കും കൂട്ടമായരികില്‍
കടുപ്പം കാഴ്ച്ചയവരില്‍
മരക്കും മനസാക്ഷി വരുത്തി
മരിക്കും മുമ്പാരോ വിളിച്ചു
ഒടുക്കം പോലിസുമെത്തി
കുടുക്കം സഹിക്ക വയ്യ വണ്ടി
മടുക്കും മരുന്നിന്‍ മണവും
കടുക്കും വേദന സഹിച്ചു
തുടിക്കും ഹൃദയം നിലച്ചു
Monday, May 31, 2010
കുട്ടിക്കാലം
തെക്കേ പറമ്പിലെ മുല്ലവള്ളി പടര്‍ന്ന വേലിക്കരികില്‍ നിന്ന്നീട്ടി വിളിക്കുമ്പോള്‍ പൂ പെറുക്കാന്‍ ഓടിയെത്തുന്ന കളികൂട്ടുകാരി. ചേച്ചിയുടെ കല്യാണത്തിൻ പിറ്റേന്നു പൂ പെറുക്കി മാലയാക്കി പരസ്പരം ചാര്‍ത്തി കല്യാണം കഴിച്ച ബാല്യം! പിന്നെ കഞ്ഞിയും കറിയും കളിക്കുമ്പോള്‍ നീ അമ്മയും ഞാന്‍ അച്ഛനുമായി തൊട്ടി കെട്ടി മടലിനെ താരാട്ട് പാടി ഉറക്കിയതും, കുഞ്ഞു ഉണരുമ്പോള്‍ പാലിനായി പറമ്പില്‍മേഞ്ഞ ആടിന്റെയകിടില്‍ പിടിച്ചതും, ആട് തോഴിച്ച്ചതും നീ കരഞ്ഞതും ഞാനോടിയതും ഇന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ഓർമകൾ.
ആ ഓര്‍മയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍ ഒറ്റക്കിരുന്നു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന എന്റെ മോന് നഷ്ടമോ ലാഭമോ? അവനോടി കളിക്കാന്‍ വിശാലമായ തൊടികളില്ല കൂടെ കളിക്കാന്‍ കളി കൂട്ടുകാരില്ല, പൂവിറുക്കാന്‍ മുല്ല വള്ളിയില്ല, ഊഞ്ഞാല് കെട്ടാന്‍ തേന്‍ മാവുമില്ല ,കഥ പരഞ്ഞുറക്കാന്‍ മുത്തശിയും എന്നാല്‍ ലോകം ചെറുതായി ഒരു സ്ക്രീനില്‍ തെളിയുമ്പോള്‍
ഈ ഭൂലോകം മുഴുവന്‍ അവന്റെ കൈ പിടിയിലുണ്ട്.
Wednesday, January 20, 2010
ശുപാര്‍ശകളുടെ ലോകം
ശുപാര്‍ശകളുടെ ലോകത്തിലേക്ക്
ഒരു കുഞ്ഞു കൂടി ജനിച്ചു വീണു
അമ്മ തന്‍ അമ്മിഞ്ഞ പാലിനായി
കേണപ്പോൾ അമ്മൂമ്മയുടെ ശുപാര്‍ശ
അമ്മയോട്
അച്ഛന്ടെ അടിയുടെ ചൂടരിയുന്ന കുട്ടി
വീണ്ടും കുസ്രിതിയോപ്പിച്ചത്
അമ്മയുടെ ശുപാര്‍ശയുടെ ബലത്തില്‍
അവനറിയാം അമ്മയുടെ സാരിത്തുമ്പില്‍
തൂങ്ങി ഒളിച്ചു നിക്കുമ്പോള്‍
അമ്മയുടെ ശുപാര്‍ശ തന്നെ രക്ഷിക്കുമെന്ന്
അദ്ധ്യാപികക്ക് പൂ കൊടുക്കുമ്പോള്‍
കുഞ്ഞു മനസ്സില്‍ സ്നേഹമോ മോഹമോ
അദ്ധ്യാപികക്ക് മുമ്പില്‍ നല്ല കുട്ടിയാകാന്‍
മോഹം ?
പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടാന്‍ മോഹം ?
അതോ തല്ലില്‍ നിന്ന് രക്ഷപ്പെടാനൊരുപഹാരമോ
കുഞ്ഞു മനസ്സിന്ടെ വല്യ മോഹത്തിന്കൊച്ചു
പൂവൊരു വലിയ വില തന്നെയല്ലേ ?
ശുപാര്‍ശ തൊഴിലായി നടക്കുന്നവര്‍
സൌജന്യമായും അല്ലാതെയുമൊക്കെ
എന്തിനൊക്കെയോ ശുപര്‍ശിക്കുന്നവര്‍
ശുപാര്‍ശയില്ലാതെ ജീവിക്കാന്‍ പറ്റിയാല്‍
ശക്തനാം ദൈവത്തിനൊരു വഴിപാടു
കഴിച്ചേക്കാം
Wednesday, December 30, 2009
ജാതി പിശാച്
സാക്ഷി നിർത്താൻ
ജനസഞ്ചയമില്ലാതെ
വലം വയ്ക്കാൻ
മണ്ടപമില്ലാതെ
ആശീർവദിക്കാൻ
ആചാര്യനില്ലാതെ
ഒരു മംഗല്യം!
ജീവിതം മുഴുവൻ
മധു നിറയ്ക്കാൻ
വേദിയിൽ മധുരം
പങ്കു വയ്ക്കാതെ
ജീവിതം പ്രകാശ
മാനമാക്കാൻ വേദിയിൽ
വിളക്കു കൊളുത്താതെ
ഒരു മംഗല്യം!
വലം കാൽ വച്ചകത്തു
കയറ്റാൻ കാത്തുനിന്നില്ലാരും
പൂമുഖപടിയിൽ
നെല്ലും നീരും വയ്ക്കാൻ
പെങ്ങളുമുണ്ടായില്ല
അലങ്കരിച്ച മണിയറക്ക്
പകരം ട്രെയിനില്
ആദ്യ രാത്രി
കാച്ചിയ പാലെന്ന
സങ്കല്പം തെറ്റി
പകരം റെയിൽവേയുടെ
കാപ്പിയിൽ തുടക്കം
കേവലം മഞ്ഞ ചരടിൽ
കൊരുത്ത ബന്ധത്തിനപ്പുറം
സ്നേഹത്തിൽ കൊരുത്ത
മുത്തുകൾ പോലെ പ്രണയം
ഒളിച്ചോട്ടം പിന്നെ ദാമ്പത്യം
സമൂഹത്തിലെ വേലികെട്ടുകൾ
പൊളിച്ചു പുറത്തു വന്നവരല്ല
സ്നേഹിച്ചു പോയന്ന കുറ്റത്തിന്
ഭ്രഷ്ട് കല്പ്പിച്ചു പുറത്താക്കിയവർ
നിഷേധികളെന്നു മുദ്ര കുത്തി
ആട്ടി പുറത്താക്കിയവർ
പിച്ച വച്ച ജീവിതത്തെ
തല്ലിക്കെടുത്താൻ നോക്കിയവർ
ഇന്നും പിന്തുടരുന്നു
നേർച്ച നേർന്നു കിട്ടിയ
പൊന്നുമോൾ മൂമ്താസിന്
ഒരു കുടുംബ ജീവിതം കൊടുക്കാൻ
ജാതി നോക്കാതെ വളർത്തിയ
മകൾക്കൊരു വരനെ കണ്ടത്താനാകാതെ
തളർന്നു പോകുന്ന
ഹിന്ദുവായ അച്ഛനും
ക്രിസ്ത്യനായ അമ്മയ്ക്കും
പിറന്ന മുസ്ലിം മകളെ നിനക്കു മാപ്പ്
ഞങ്ങളറിഞ്ഞില്ല ദുഷിച്ച
സമൂഹത്തിലെ ജാതി പിശാചിനെ
Tuesday, December 15, 2009
സ്ത്രിക്കു വില പറയുമ്പോള്‍
പാരിജാതം !
പുരുഷ കേസരികള്‍
പരിമളം വിടര്‍ത്തും
പ്രസരിപ്പിന്‍ ഭവനം
അമ്മയുറങ്ങിയ വീട്
ആണ്ത്തരികളടക്കിവാഴും
അടുക്കലയോരണിയറയാകും
അച്ഛ നുറങ്ങാത്ത വീട്
താളമേളങ്ങളാല്‍ മുഘരിതമാo
പൂമുഖ വാതില്‍ തളിരിടും സൌഹൃദം
വിഭിന്ന തലങ്ങളില്‍
തുകിലുയർത്തും വീട്
അമ്പാടി !
ഗോപികമാരുടെ വീട്
ഗോപാലകന്റെ വീട്
ഗൌരവ വദനവുംമായി
നെഞ്ചില്‍ കനലുമായി
ഗൌരിയെന്നയമ്മയുടെ വീട്
വയലിലെ വെയിലില്‍
കന്നിനു കലപ്പ പോല്‍
സ്വന്തം മുതുകില്‍
പുരനിറയും പെണ്ണിന്‍
ഭാരങ്ങള്‍ പേറും
അച്ഛ ന്റെ വേദന
കുതിച്ചുയരും പൊന്നിന്‍
വിലക്കുമുന്നില്‍ പകച്ചി
രുന്നു പോയി കറുത്ത പോ
ന്നിന്‍ ചാക്കിന്‍ ചുവട്ടില്‍
വിയർപ്പുതുള്ളികൾ പൊന്നാക്കിയ
കുരുമുളകിനെത്തു വില?
തൊടിയുടെ വിസ്തൃതി
കുറഞ്ഞും ബാങ്കിലെ ബാധ്യത
കൂടിയും തൊഴുത്തിലെ
അവസാന പശുവും
കൂടോഴിഞൊടുവിൽ
അച്ചന്‍ നെഞ്ച് പൊട്ടി
മരിക്കുമ്പോള്‍ പട്ടട
കെട്ടാനൊരു മാവ് പോലും
തൊടിയിലിന്നു ബാക്കിയില്ല
ല്ലോ ദൈവമേ
Thursday, December 10, 2009
ലൈംഗിക തൊഴിലാളികള്‍
കോട്ടയത്ത് നിന്നുള്ള പ്രാദേശിക വാർത്ത പിതാവിനൊപ്പം വണ്ടി കാത്തു നിന്ന പത്രണ്ട് വയസുകാരന്‍ പയ്യനെ അച്ഛന്ടെ കണ്ണ് തിരിഞ്ഞ മാത്രയില്‍ തട്ടിയെടുത്തു . ദീർഘ നേരത്തെ തിരച്ചിലിനൊടുവില്‍ സമീപത്തെ ലോഡ്ജില്‍ നിന്നും പയ്യനെ വീണ്ടെടുത്തു .പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് തട്ടിയെടുത്തു എന്ന് സംശയിക്കുന്നു. ഡെല്‍ഹിയില്‍ നിന്നുള്ള വാർത്ത വേശ്യ വൃത്തി നിരോധിക്കാന്‍ പറ്റുന്നില്ലെങ്കിൽ നിയമ വിധേയമാക്കി കൂടെ എന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി
*********************************************************************************
*********************************************************************************
രാത്രി നഗരം
മിഴി പൂട്ടിയുറക്കത്തിലേക്ക് വഴുതി
അവസാന വണ്ടിയും വന്നു പോയി
വിജനമായ ബസ്സ് സ്റ്റാന്‍ഡിലിനിയും
അവശേഷിക്കുന്നത് വെളുപ്പ് വണ്ടിക്കായി
ഉറക്കളക്കുന്ന ഗ്രാമ വാസികള്‍
യാചകര്‍ പിന്നെ മോഷ്ടാക്കള്‍
തെരുവ് പട്ടികൾക്കൊപ്പം വേശ്യകളും
കഞ്ചാവിൻ ഗണ്ഡമുയരുന്നുണ്ടോ ?
ഇനിയും വരാനിരിക്കുന്ന തീവണ്ടിയിലെ
യാത്രക്കാരെയും കാത്തു
മുച്ചക്ര വണ്ടികള്‍ മയങ്ങുന്നു !
നഗരമിപ്പോള്‍
സുഖ സുക്ഷിപ്തിയിലായി
പട്ടണ പ്രാന്തത്തിലെ ഫാക്ടറിയില്‍ നിന്നുയരുന്ന
പഴയ യന്ത്രത്തി ൻ മുരള്‍ച്ച
കൂര്‍ക്കം വലി പോലെയുയർന്നു കേൾക്കാം
സമീപത്തെ തട്ട് കടയില്‍ കട്ടന്‍ കാപ്പിക്ക്
വെള്ളം തിളക്കുന്നു
അധികാരത്തിന്ടെ ചെങ്കോലും കിരിടവും പോലെ
രാത്രി ഡ്യൂട്ടി കാരന്ടെ ലാത്തിയും തൊപ്പിയും
പോലീസ് എയ്ഡ് പോസറ്റിലെ മേശക്കു മുകളില്‍
നഗരത്തിനൊപ്പം മിഴി പൂട്ടിയിരിക്കുന്നു
കാലുകള്‍ നീട്ടി ധൃതിയിൽ നടക്കുന്ന പഴയ ബാരിസ്റ്റർ
മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധി എങ്ങോട്ടാ
നഗരം ഉറക്കത്തിലായിരിക്കുമ്പോളും
എല്ലാം കണ്ടും കേട്ടും അദ്ദേഹമിങ്ങനെ
നില്‍ക്കുകയായിരുന്നല്ലോ
വിണ്ടുംമാ പഴയ ഗൌനുമിട്ടൊന്നു
വാദിക്കണം എസ് യുവര്‍ ഓണര്‍
ബഹുമാനപെട്ട കോടതിയുടെ
നിരീക്ഷണം ശരിയാണ് നിരോധിക്കാന്‍
പറ്റുന്നില്ലങ്കിൽ നിയമ വിധേയമാക്കി കൂടെ ?
അന്നന്നത്തെയപ്പത്തിന് ശരീരം വിൽക്കുന്നവർ
ആർഭാട ജീവിതം വഴി പിഴപ്പിച്ചവർ
തിന്നു മുറ്റിയ ശരീരത്തിൽ വൈവിദ്യം തേടുന്നവര്‍
കൊച്ചമ്മമാര്‍ക്കും അച്ചാ യമ്മാർക്കും
നക്ഷത്ര പദവിയില്‍ നികുതി പിരിക്കരുതോ ?
Subscribe to:
Posts (Atom)








