Tuesday, January 6, 2009

പ്രണയം മരിച്ചു.




നിഷ്കളങ്കമായ  ബാല്യവും മധുരം  നിറഞ്ഞ കൌമാരവും തീഷ്ണമായ യൌവനവും പിന്നിട്ടു  പ്രാരാബ്ധങ്ങളുടെ   മദ്യ വയസ്കില്‍ പ്രണയം മരിച്ചിരിക്കുന്നു. എന്തോ ഒരു വല്ലായ്മ അവനെ   ത്രെസിച്ചിരുന്നു  പക്ഷെ ഇങ്ങനെ ഒരു പര്യവസാനം മനസ്സില്‍ പോലും വിചാരിച്ചിരുന്നില്ലാ. തനിക്ക് എവിടെയാണ് തെറ്റ് പറ്റിയത് ? അവളെ വളരെയധികം ശുശ്രുഷിച്ചിരുന്നതായാണ്  തനിക്ക് തോന്നിയിരുന്നു എന്നിട്ടും അവളുടെ വല്ലായ്മയുടെ കാരണം കണ്ടുപിടിക്കാന്‍ തനിക്ക് കഴിയാതെ പോയല്ലോ. ഒരു പക്ഷെ തക്ക സമയത്തുള്ള ഒരു ചികിത്സ വളരെ ഫലം ചെയ്തേനെ......

കുറെയധികം സമയം ചാരെയിരുന്നവന്‍ കണ്ണ്നീര്‍ പൊഴിച്ചു,പിന്നെ അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചു. ഉറക്കം നടിക്കുക ആയിരിക്കും എന്ന് വച്ചവന്‍ അവളുടെ കണ്ണുകളില്‍ ചുംബിച്ചു. വെറുമൊരു തണുത്ത മരവിപ്പും മാത്രം  തിരികെ കിട്ടിയപ്പോള്‍ അവനാ സത്യം  മനസിലാക്കി... പ്രണയം മരിച്ചിരിക്കുന്നു തന്നെ തനിച്ചാക്കി അവള്‍ പോയിരിക്കുന്നു. ഇനിയിപ്പോള്‍ തന്ടെ  കൂടെ പ്രണയം ഇല്ല.

ഇത്രെയും നാള്‍ കൂടെ ഉണ്ടായിരുന്നവളെ പെട്ടെന്ന് വിട്ടു പിരിയാന്‍ മനസ് വന്നില്ല അരയും അറിയിക്കാതെ കൂടെയിരുന്നു  വിശപ്പും ദാഹവുമാരിയാതെ .. പിന്നീടെപ്പൊഴോ പ്രണയത്തിന്റ്റെ  സുഗന്തം നഷ്ടപെട്ടപ്പോൾ  അവന്‍ സ്വന്തം  ഹൃദയത്തിലൊരു ചിതയൊരുക്കി ... എല്ലാ താപവും സ്വയം ഏറ്റു  വാങ്ങി അവന്‍ അവളെ അവിടെ ദഹിപ്പിച്ചു. സ്വയം കര്‍മങ്ങള്‍ ചെയ്തവന്‍ കത്തിയെരിഞ്ഞ  ചിതയിലെ ചാരത്തിനിടയില്‍ നിന്നു ഓര്‍മ്മയുടെ അസ്ഥികള്‍ പെറുക്കി ഭദ്രമായി സൂക്ഷിച്ചു. അവളുടെ ഓര്‍മ്മയെ അനശ്വരമാക്കുവാൻ പ്രേമ കുടീരം തീരത്ത് അതില്‍ പ്രതിഷ്ടിച്ച്  എന്നും ദീപം തെളിയിക്കുന്നു.

പിന്നീടെപ്പൊഴോ ആരില്‍ നിന്നോ കേട്ടറിഞ്ഞവന്‍ ആ അസ്ഥികള്‍ കണ്ണ് നീര്‍ പുഴയിലോഴുക്കി പ്രാര്‍ദ്ധിച്ചു. അവളുടെ ആത്മാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി.