Sunday, July 12, 2020

കോവിഡ് കാലം  എല്ലാവരെയും ലളിത്മാരാക്കിയിരിക്കുന്നു . കോട്ടും റ്റയ്യുമായി നടക്കാൻ കൊതിച്ചവരെല്ലാം  കൈക്കോട്ടുമെടുത്തു വിത്ത്  അന്യോഷിച്ചു നടക്കുന്ന കാഴചയാണ്  ഈ  കോവിഡ് കാലത്തു    എല്ലായിടത്തും കണ്ടത്  കാരണം എല്ലാവരും അകപ്പെട്ടു പോയിരുന്നു അന്നമൊഴിച്ചു ആലോചിക്കാൻ ആർക്കും വേറൊന്നുണ്ടായിരുന്നില്ല കല്യാണം കഴിക്കുന്ന കാര്യം ആലോചിക്കുന്നത്  തന്നെ  ആർഭാടമായിരുന്നു. നേരത്തെ നിശ്ചയിച്ച വിവാഹങ്ങളിൽ  ചിലത്
ലളിതമായി നടന്നു  അല്ലാത്തവരുടെ സ്വപ്നം അനന്തനായി തന്നെ  നീണ്ടു പോകുന്നു.ഭാര്യയോ മക്കളുടെയോ വരവിനു കാക്കാതെ  മൃതദേഹങ്ങൾ  സംസ്കരിക്കുന്ന ഹൃദയഭേദമായ കാഴ്ച്ചകളും ഈ കോവിഡ്  കാലം നമുക്ക് കാട്ടി  തന്നു. അത്രയടുത്ത ആളുകൾ മാത്രമേ മരണ വീടുകളിലേക്ക് എത്തിയുള്ളൂ വന്നവർ പെട്ടെന്ന് പോകുകയും ചെയ്തു ,ഇനി ആരെങ്കിലും കൂടുതൽ സമയം നിൽക്കാൻ തുനിഞ്ഞാൽ വീട്ടുകാർ തന്നെ സ്നേഹപൂർവ്വം പറഞ്ഞയക്കുന്ന അവസ്ഥ. പന്തലോ മൈക്കോ കാപ്പിയോ മൊബൈൽ മോർച്ചറിയോ  ഒന്നും വേണ്ടാത്ത  ലളിതമരണങ്ങൾ . മലയാളിയുടെ   മനോനിലയിൽ വന്ന മറ്റൊരു വലിയ മാറ്റം സർക്കാർ ആശുപത്രിയിൽ ഉണ്ടായ വിശ്വാസമാണ് ആ മാറ്റം തീരെ  ലളിതമല്ല  എന്ന് വേണം കരുതാൻ  ഓസോൺ പാളിയുടെ തുളയടക്കാൻ വരെ വഴിയൊരുക്കിയ കോവിഡ് അങ്ങനെ നോക്കിയാൽ കേമൻ തന്നെ
 

Monday, May 18, 2020

ഓളപ്പരപ്പിൽപൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ

മീനടം : നിഷാന്തിനിതു സ്വപ്നസാഫല്യം 

നിഷാന്ത് ജോർജ്  ഒരു പ്രവാസി മീനാടംകാരൻ , പതിവ് പോലെ അവധിക്കു  നാട്ടിൽ വന്നു കോവിഡ് മൂലമുള്ള ലോക്ക് ടൗണിൽ പെട്ടു പോയ ചെറുപ്പക്കാരൻ. ലോക്ക് ഡൌൺ കഴിഞ്ഞു എന്ന് തിരിച്ചു ജോലിസ്ഥലത്തേക്ക് മടങ്ങാം  എന്നതിൽ  ഇപ്പോഴും അനിശ്ച്ചിതത്വം  തുടരുന്നു . പക്ഷെ നിഷാന്തിവിടെയും കർമ്മനിരതനാണ്. അതിനു അദ്ദേഹത്തെ പ്രാപ്തനാക്കിയത് മണലാരണ്യത്തിലിരുന്നു നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങൾക്ക് വിത്ത് പാകിയതോ കുട്ടിക്കാലത്തു നീന്തി കളിച്ച പുഴയും അതിൻ്റെ മനോഹാരിതയും 

നിഷാന്ത് കുടുംബത്തോടൊപ്പം 
2010  ലാണ് ജോലി തേടി നിഷാന്ത് ഗൾഫിലേക്ക് പോയത് മീൻ വളർത്താൻ തന്നെയാണ് മീനടത്തേ  ഒന്നര ഏക്കറിൽ സ്ഥിതി ചെയ്യുന്ന 60 cent  പാറമടക്കുളം വിലക്ക് വാങ്ങിയത്. മാലിന്യം തള്ളിയിരുന്ന ഈ പാറമടക്കുളം ഇന്ന് ഒരൊന്നാന്തരം ജലാശയം ആണ്. ആ ജലാശയത്തിൽ കാർപ്പ് മുതലായ മീനുകൾ യഥേഷ്ടം വളരുന്നു. ചുറ്റും  വേലികെട്ടി സംരക്ഷിച്ചിരിക്കുന്ന. സ്ഥലത്തു ഭാവിയിൽ  തെങ്ങിൻ തൈകളും മറ്റും വച്ച് ഭംഗിയാക്കാൻ പദ്ധതിയുണ്ട്

ഓളപ്പരപ്പിൽ പൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ 

ഓളപ്പരപ്പിൽപൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ അതാണ് ഈ ഫാമിൻ്റെ  പ്രത്യേകത ( Floating cage ). നാല്  മീറ്റർ സമ ചതുരത്തിൽ ക്രമീകരിച്ചിരിക്കുന്ന നാല് കൂടുകൾ ഓരോന്നിനും ഇടയിൽ കൂടി തീറ്റ കൊടുക്കാൻ പാകത്തിന് ഒരു മീറ്റർ സ്ഥലം ക്രമീകരിച്ചിരിക്കുന്നു. ഡ്രമ്മുകൾ ഇരുമ്പു പൈപ്പിൽ ഉറപ്പിച്ചാണ് കൂടൊരുക്കിയിരിക്കുന്നതു.മീൻകുളം കാണാൻ ഞങ്ങൾ എന്തുമ്പോൾ ഈ കൂട്ടിലേക്ക്‌ ഡ്രമ്മുകൾ കൂട്ടി യോചിപ്പിച്ചുണ്ടാക്കിയ ചങ്ങാടത്തിൽ കയറി നിഷാന്തും അദ്ദേഹത്തിൻ്റെ പിതാവ് മാളികപ്പടിയിൽ ടയർ കട നടത്തുന്ന ജോർജ് ചേട്ടനും നിഷാന്തിൻ്റെ മകനുംകൂടി പോകുകയാണ്. അവിടുന്നവർ കൂടിനിടയിൽ ക്രമീകരിച്ചിരിക്കുന്ന നടവഴികളിൽ കൂടി നടന്നു കരിമീനുകൾക്കു തീറ്റ കൊടുക്കുന്നു . എല്ലാവരും ആസ്വദിച്ച് തന്നെ  ജോലി ചെയ്യുന്നു .



സർക്കാരിൽനിന്നും യാതൊരുവിധ സഹായങ്ങളും ലഭിക്കാതെയാണ് ഇത്രയും കാര്യങ്ങൾ നിഷാന്ത് ചെയ്തത്. എയറേഷന് വേണ്ടിയ മോട്ടോറുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ വൈധ്യുതി ഉയർന്ന നിരക്കിൽ ആണ് ലഭിക്കുന്നത്. ഫിഷറീസ് ഡിപ്പാർട്മെന്റിൽ നൽകിയ അപേക്ഷയിൽ തീരുമാനം ആകേണ്ടിയിരിക്കുന്നു. എങ്കിലും നിഷാന്ത് സംതൃപ്തനാണ് കാരണം നിഷാന്തിനിതു സ്വപ്നസാഷാൽക്കാരം 
നിഷാന്തിനെ വിളിക്കേണ്ട ഫോൺ നമ്പർ :9946374856 
ഇതുപോലെയുള്ള കാർഷിക മേഖലയിലെ വാർത്തകളും അറിവുകളും ലഭിക്കാൻ മീനഭംഗി - മീനടം ഗ്രാമത്തിൻ്റെ രൂപഭംഗി എന്ന പേജ് ലൈക് ചെയ്യുക. കൂടാതെ കാർഷികമേഖലയിൽ നിങ്ങളുടെ അറിവിലുള്ള മികച്ച മാതൃകകൾ ഞങ്ങളെ അറിയിച്ചാൽ ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും



Thursday, May 7, 2020

അജൂനിയേൽ ഫിഷ് ഫാം മീനടം

മീനടം എന്ന് കേൾക്കുമ്പോൾ മീനുമായി ബന്ധപ്പെട്ട ഒരു പേര് എന്നാവാം ആദ്യമായി കേൾക്കുന്നവരുടെ മനസിലേക്ക് ഓടിയെത്തുക. ജിജ്ഞാലുസുക്കൾ ചോദിച്ചാൽ  വീണിടം മൊഴിമാറ്റം വന്നു മീനടം ആയി എന്നുള്ള ചരിത്രം മീനടംകാർ വിശദികരിക്കും. കടലോ കായലോ  ഒരു ആറോ പോലും   ഇല്ലാത്ത മീനാടംകാരുടെ തോട്ടിൽ വലിയ മീനുകളൊന്നും വളരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ ദൂരസ്ഥലങ്ങളിൽ നിന്നും വണ്ടി കയറി വരുന്ന വരുത്തൻ മീനുകളെ തിന്നു തൃപ്തിയടഞ്ഞിരുന്ന മീനടം കാർക്കൊരു സന്തോഷ വാർത്ത അതും വിഷം കലർത്തിയ മീനുകൾ  പിടിച്ചെടുക്കുന്ന വാർത്തകൾ വരുന്ന ഈ കൊറോണ കാലത്തു  തന്നെ.
അജൂനിയേൽ ഫെർമിൽനിന്നുള്ള ഒരു കാഴ്ച 

ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത് മീനടം ആയുർവേദ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന അജുനിയെൻ അക്വാഫിഷ്  ഫാംമിനെ കുറിച്ചാണ്. മത്സ്യവും പച്ചക്കറിയും ഒന്നിച്ചു വളർത്തുന്ന ഒരു കൃഷിരീതിയാണ്  ഇവിടെ അനുവർത്തിച്ചിരിക്കുന്നതു     (അക്വാകൾച്ചർ കൃഷിരീതി ) .  ഇതനുസരിച്ചു പച്ചക്കറികൾ നടാൻ തീരെ മണ്ണ് ആവശ്യമില്ല. ടാങ്കിനകത്തു നിക്ഷേപിച്ചിരിക്കുന്ന മൽസ്യങ്ങളുടെ വിസർജ്യത്തിലൂടെ വെള്ളത്തിൽ ധാരാളം അമോണിയ ഉല്പാദിപ്പിക്കപ്പെടുന്നു ഈ വെള്ളം പച്ചക്കറി വളരുന്ന ബെഡിലേക്കു പമ്പു ചെയ്യുമ്പോൾ അതിൽ വളരുന്ന ബാക്ടീരിയ മൂലം ഈ അമോണിയയെ നൈട്രേറ്റ് ആക്കി മാറ്റും , ഈ ഭക്ഷണമുപയോഗിച്ചു പച്ചക്കറികൾ നന്നായി വളരും. അമോണിയ നീക്കം ചെയ്ത ശുദ്ധജലം വീണ്ടും മൽസ്യടാങ്കിലേക്കു വിടുമ്പോൾ അവയ്ക്കു ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും. അക്വാപോണിക്സിലൂടെ വളർത്തുന്ന പച്ചക്കറികൾ തീർത്തും ജൈവോൽ പ്പന്നമായിരിക്കും എന്നുള്ള പ്രത്യേകതയുമുണ്ട് . 

മീനടം അജൂനിയേൽ ഫിഷ് ഫാംമിൽ ഇപ്പോൾ നട്ടർ ,  ആസാം വാള ,  കാരി , തിലാപ്പിയ മുതലായ  വിവിധയിനം മൽസ്യ ഇനങ്ങൾ ലഭ്യമാണ്. 3 കിലോയിൽ കൂടുതൽ ഓർഡർ ചെയ്യുന്നവർക്ക് 4 കിലോ മീറ്റർ ചുറ്റളവിൽ സൗജന്യ ഡോർ ഡെലിവറി ഉണ്ടായിരിക്കും. ഫാം സന്ദർശിക്കുന്നതിനും കൃഷി രീതികൾ കണ്ടു മനസിലാക്കുന്നതിനും. മത്സ്യങ്ങളും പച്ചക്കറികളും വാങ്ങുന്നതിനും  വിളിക്കുക -  ബിജു പല്ലാട്ടു മീനടം 9747640018  8281901513

ഇതുപോലെയുള്ള കാർഷിക മേഖലയിലെ അറിവുകളും വിവരങ്ങളും ലഭിക്കുന്നതിന് ഈ പേജ് ലൈക് ചെയ്യുക. നിങ്ങളുടെ കൃഷി വാർത്തകൾ അറിയിച്ചാൽ ഈ പേജിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും  


ജൂബി വര്ഗീസ് , മീനടം 




   

Monday, April 13, 2020

കോവിഡ് 19 - 20 : 20

കൃഷിയുടെ കാര്യത്തിൽ  അയൽ നാടുകളിൽ മീനടത്തിനു ഒരു പെരുമയുണ്ട്. അതു നമുക്ക് പൂർവികാരായി നേടിത്തന്ന സൽപ്പേരാണ്. ഇപ്പോളും പുറംനാട്ടുകാർ മീനടത്തേ പറ്റി  അങ്ങനെ വിചാരിക്കുന്നു എന്നതാണ് സത്യം,  ഒരുദാഹരണം പറഞ്ഞാൽ ഈ കൊറോണ കാലത്തു എല്ലാവരും പൂട്ടി വീട്ടിലിരിക്കുന്ന കാലത്തു അനുവദിക്കപ്പെട്ട സമയത്തു തുറന്നു വച്ചിരിക്കുന്ന പച്ച കറി  കടയുടെ മുന്നിൽ ഒരു കാർ വന്നു നിന്നു , അതിൽ നിന്നിറങ്ങിയ മാന്യനായ മനുഷ്യൻ , കടയിൽ മറ്റു ആളുകൾ സാധനങ്ങൾ വാങ്ങുന്നത്  കണ്ട്  സാമൂഹിക അകലം പാലിച്ചു  പുറത്തു കാത്തു നിൽക്കുന്ന സമയം  പറഞ്ഞത് മീനടത്താകുമ്പോൾ ഇവിടെ വിളയുന്ന പച്ച കറികൾ ഒക്കെ ഉണ്ടാകുമല്ലോ എന്നാണു ! എന്നാൽ സത്യം അതാണോ ?

എന്നും പശുവിനെ കറന്നു പാൽ  കുടിച്ചിരുന്നവർ ഇടക്കാലം കൊണ്ട് റബ്ബർ വെട്ടി  ദിവസവും പാൽ എടുത്തു തുടങ്ങി , പത്രത്തിൽ കാണുന്ന വിലക്കോ അല്ലെങ്കിൽ 50 പൈസ കുറച്ചോ റബ്ബർ വാങ്ങാൻ ചുറ്റു വട്ടങ്ങളിൽ കടകളും വന്നു. സൗഭാഗ്യങ്ങൾ വന്നു ചേർന്നപ്പോൾ തൊഴുത്ത് പൂട്ടി മിൽമയുടെ പാൽ കുടിച്ചു തുടങ്ങി. പശു പരിപാലനം ഗതി കെട്ടവരുടെ ചുമലിലായി. പശുക്കൾ തൊഴുത്തൊഴിഞ്ഞപ്പോൾ തൊടിയിലുണ്ടായിരുന്ന കപ്ലവും , ചീരയും , നിത്യ വഴുതനയും ഒക്കെ നാമാവശേഷമായി  പകരം നമ്മൾ തമിഴരുടെ കാബേജും ബീൻസും ശീലമാക്കി. ചെറുപ്പക്കാരൊക്കെ ജോലി തേടി നഗരങ്ങളിലും ഗൾഫ് നാടുകൾ മുതൽ അമേരിക്കയിൽ വരെ കുടിയേറി


സൗഭാഗ്യങ്ങൾ നീണ്ടു നിന്നില്ല , റബ്ബറിന് വിലയിടിഞ്ഞു , പുതു തലമുറയിൽ പെട്ടവർക്കൊന്നും ടാപ്പിംഗ് ജോലി അഭികാമ്യമായി തോന്നിയില്ല. റബ്ബർ വെട്ടിയവരിൽ കുറച്ചു  പേർ   പറമ്പിൽ കൈതയോ കപ്പയോ വാഴയോ വച്ചു. കൃഷി ലാഭകരമല്ലാത്തതിനാൽ വില കൂടുന്നതും കാത്തു കുറച്ചു പേർ തോട്ടങ്ങൾ വെറുതെയിട്ടു. അവിടേയും ഗതി കെട്ടവർ  കിട്ടിയ വെട്ടുകാർക്കു നേർ പകുതി വ്യവസ്ഥയിൽ നൽകി. ഇപ്പോൾ ഇതാ കൊറോണ വന്നിരിക്കുന്നു നമ്മൾ എല്ലാവരും ലോക്ക് ഡൗണിൽ ആണ്, ആർക്കും വീടിനു പുറത്തു ഇറങ്ങാൻ പറ്റുന്നില്ല. പുറത്തു നിന്നുള്ള ആഹാര സാധനങ്ങൾ ഒരു പക്ഷെ കൃത്യമായി എത്തിക്കൊള്ളണമെന്നില്ല. കയ്യിൽ കാശുള്ളവർ പോലും പട്ടിണിയാകുന്ന അവസ്ഥ.


മരണം വിതക്കുന്ന കൊറോണയുടെ ഭീതിയെ അതിജീവിക്കാൻ മരണത്തെ തോൽപ്പിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ ഉയിർപ്പു പെരുനാൾ നമ്മെ പ്രാപ്തരാക്കട്ടെ. എല്ലാ ഐശ്വര്യങ്ങളൂം സമ്പൽസമൃദ്ധിയും ഉണ്ടാകുവാൻ സർവേശ്വരനോട് പ്രാർത്ഥിച്ചു ഒരു പുതു വർഷത്തിലേക്കു കാലെടുത്തു വയ്ക്കുന്ന വിഷു ഇതാ പടി വാതിൽക്കൽ എത്തി നിൽക്കുന്നു

ഐശ്വര്യ പൂർണമായ ഒരു  ഭാവി മുന്നിൽ കണ്ടു  നാം വിഷു ആഘോഷിക്കുമ്പോൾ തീർച്ചയായും നമ്മൾ മണ്ണിലേക്കിറങ്ങാൻ തയാറാകണം എങ്കിലേ ഇനി വരുന്ന ഓണവും അടുത്ത വിഷുവും എല്ലാം നമുക്ക് സന്തോഷം നിറഞ്ഞതാകുകയുള്ളൂ. മണ്ണിൽ പണിയെടുക്കുന്ന കർഷകനെ മാനിക്കാൻ അവൻ്റെ  ഉല്പന്നങ്ങൾക്ക് മാന്യമായ വില ലഭിക്കാൻ ഭരണകൂടങ്ങൾ തയാറാക്കണം അതിനു ഇടനിലക്കാരെ ഒഴിവാക്കി കർഷകരുടെ കടകൾ വരണം

എല്ലാവര്ക്കും പ്രതീക്ഷയുടെ ഉയിർപ്പു പെരുന്നാളിന്റെയും   നന്മ നിറഞ്ഞ വിഷുവിൻറെയും  ആശംസകൾ നേരുന്നു. കൊറോണയെ നമുക്ക് ഒരുമിച്ചു  നേരിടാം ഒപ്പം ഭാവിയിലേക്കാവശ്യമായ കാർഷിക വിളകൾ നടാം നാടു പട്ടിണി അറിയാതിരിക്കട്ടെ