Friday, November 20, 2009

ഹരിത വിപ്ലവം






ഹരിത വിപ്ലവം ചുവന്നപ്പോള്‍
വിത്തില്ല വിളയില്ല വിളവില്ല പൊന്നേ
വിളയായ വിളയെല്ലാം കളയായി പോയല്ലോ
കളയായ വിത്തെല്ലാം പതിരായി പോയല്ലോ
കളവായും ചതിയായും കൊയ്തെടുത്തല്ലോ
അടിയാനും കുടിയാനും തമ്ബ്രാക്കലുമില്ല
പത്തായോം  പറയും പഴചോല്ലുമായി
പഴമയുടെ പെരുമകള്‍ മാഞ്ഞങ്ങു പോയല്ലോ
പുത്തന്‍ തമ്പ്രാക്കള്‍ കോടി കുത്തി വന്നു
വയലായ വയലെല്ലാം കോടി കുത്തി പിന്നെ
മണ്ണിട്ട്‌ പൊക്കി  പിന്നെ  ഫ്ലാറ്റുകള്‍ കെട്ടി
പട്ടയമുണ്ടേലും  കോടി കുത്തും വേണേല്‍
പട്ടയമില്ലേല്‍ പതിച്ചും കൊടുക്കും
ഇടിക്കുന്നു പൊളിക്കുന്നു പൊടി പൂരമല്ലേ
മൂന്നാറില്‍ പിന്നെ പൊന്മുടി കുന്നില്‍
മന്ത്രിയും തന്ത്രിയും കോപ്രായം കാട്ടി
കോടികള്‍ ,കൊഴകള്‍ ആക്രാന്തമല്ലേ.
നമ്മള്‍ കൊയ്യും വയലുകളെല്ലാം
നമ്മുടെതാകും പൈങ്കിളിയെ
നിങ്ങള്‍ കൊയ്ത വയലുകളെല്ലാം
നിങ്ങടെതായോ പൈങ്കിളിയേ
ഇല്ലന്നെ ഇല്ലന്നെ ഇല്ലന്നില്ലന്നില്ലന്നേ 
നമ്മള്‍ കൊയ്ത വയലുകളെല്ലാം
തബ്രാക്കളുടേതല്ലേ  പുത്തൻ  തബ്രാക്കളുടേതല്ലേ ?
ബിനാമികളുടെതല്ലേ ? ബിനാമികളുടെതല്ലേ?