Saturday, July 16, 2016

മണ്ണും മരവും



മീനച്ചൂടില്‍
ഭൂമിയുരുകി
മണ്ണും മരവും
മഴയ്ക്കായി  കാത്തു
ഋതുക്കൾ  മാറി മറിയും
ഇത് വിഷാദ കാലം



വസന്തവും ഗ്രീഷ്മവും
വര്‍ഷത്തിനു വഴി മാറി
ശരത് , ഹേമന്തം പോയി
ശിശിരം വരും കുംഭം മീനം
മേടമാസത്തിലെ സൂര്യൻ
ഇത് വിഷാദ കാലം 


മരത്തിനോപ്പം ഭൂമിയും
വേഴാമ്പലും  മനുഷ്യരും 
മഴക്കായി കാത്തിരിക്കും
മരത്തിനും ഭൂമിക്കും
മെല്ലാര്‍ക്കുമിതോരു 
വിഷാദ കാലം


ചില്ലകള്‍ നെടുവീര്‍പ്പിടും
നഷ്ടപെട്ടയിലകളെയോര്‍ത്ത്‌
കിളികള്‍ കൂടൊഴിഞ്ഞു പോകും
അവക്കും വിഷാദ കാലം
ഞെട്ടറ്റ ഫലത്തിന്‍ വേര്‍പിരിഞ്ഞ
കുരുവും കരയും വിഷാദ കാലം

ഒടുവില്‍ മാനം നിറയും
ഒരു കുളിരായി മഴ വരും
മരവും ഭൂമിയും എല്ലാരും
ഇറ്റൊന്നാശ്വസിക്കും
മറക്കനാകില്ലോരിക്കലും
ഇറ്റിറ്റു വീണ തോള്ളിയെ


കുളിരായി പെയ്ത മഴയില്‍
കിളിര്‍ക്കും കുരുവിന്
പോഷകം നല്‍കി വളര്‍ത്തും
മണ്ണിനെ മറക്കാനാകുമോ?
മരവും നോക്കി നിൽക്കും 
സ്വന്തം  കുഞ്ഞിനെ 

മറക്കാന്‍ തുടങ്ങും  കുരു
നഷ്ടപെട്ട ഹൃത്തിനെ, 
ചങ്ങാത്തതിലാകും പുതിയ
സുഹൃത്തുമായി, 
പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 
വിഷു വരും


മാവുകള്‍ തളിര്‍ക്കും, 
പൂക്കും കണി കൊന്ന 
ഇതു വിഷു കാലം
വിഷാദം മാറി വിഷു വരാന്‍
കണ്ണുകള്‍ തുറക്കാം 
കണി കാണാം

കുഞ്ഞു തൈചെടിയോടു
ഭൂമിക്കു വാത്സല്യം
ചോദിച്ചതൊക്കെയും  കൊടുത്തു
തയ്യൊരു മരമായി വളര്‍ന്നു
വേരുകള്‍ ഹൃദയത്തിലേക്കാഴ്ത്തി 
വളർന്നൊരാത്മബന്ധം 

മണ്ണ് ഒരുപാട് സഹിച്ചു
ഒന്നൊന്നു താങ്ങി നിര്‍ത്താന്‍
മരമൊരു തണലായി നിന്ന്
മുകളിലൊരു വിതാനം തീര്‍ത്തു
ചോദിച്ചതോക്കെയും കൊടുത്തു
മണ്ണ് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ


ഇലകള്‍ പൊഴിച്ചു നല്‍കി മരം
കടങ്ങള്‍ വീട്ടാന്‍ നോക്കി
വീണ്ടുമത് വളമായി നല്‍കി
ഭൂമി സ്നേഹം തിരികെ നല്‍കി
മഴയെ പകര്‍ന്നു നല്‍കി മരം
മണ്ണിന്‍റെ ദാഹമകറ്റി

പുഴകള്‍ നിറഞ്ഞൊഴുകി
മ ണ്ണ ലിച്ച്  പോകുമോ?
വേരുകള്‍ തടുക്കാന്‍ നോക്കി
കുത്തോഴുക്കിനെ 
ശ്വാസം പിടിച്ചു നിന്നു മണ്ണ് 
കട പുഴക്കാനാഞ്ഞ  കാറ്റൊന്നു ശമിക്കും വരെ



കൊടും കാറ്റിനനറിയില്ലല്ലോ 
തിമിർക്കും മഴക്കുമറിയില്ലല്ലോ
കുത്തോഴുക്കിനോ  കവിയും 
പുഴയ്ക്കോ മവർക്കാർക്കുമറിയില്ലല്ലോ  
മണ്ണും മരവും തമ്മിലുള്ളോരാത്മ 
ബന്ധം 

Monday, July 4, 2016

                                                                                      നഗരകാഴ്ചകൾ



നഗരം വളർന്നൊരു
നരകമായി!
ഇടുങ്ങിയ മനസ്ഥിതിയിൽ
വീതികുറഞ്ഞ

വീഥികൾ വീണ്ടും ചുരുങ്ങി 

ചെറുതായി

ഗതാകത നിയമങ്ങൾക്കെന്തു വില ?
ക്രമം തെറ്റി നീങ്ങിയ
വാഹനങ്ങൾ നഗരത്തെ
നിശ്ചലമാക്കി
മനുഷ്യർ വഴിയിൽ
കലഹിച്ചു
***
കാലനോട്‌ കേഴുന്ന
ജീവൻ ന്ടെ നിലവിളി പോലെ
ആംബുലൻസിൻ രോദനം
കണ്ടില്ലാന്നു നടിച്ച്
പോലിസ്
മന്ത്രിക്കു വഴിയൊരുക്കി
ഒടുവിൽ മൃത്യുവിനു കീഴടങ്ങി
ആത്മാവ്
അവസാന ശ്വാസവും വിട്ടു
സ്വോതന്ത്രനായി
***
വികലമായ രതിയിൽ
ഉത്മത്തനായ
കാമവെറിയന്ടെ ചേഷ്ടകൾ
നഗരത്തിനൊപ്പം
ബസിലെ യാത്രക്കാരിയെയും വല്ലാതെ
വീർപ്പു മുട്ടിച്ചു
***
നഗരത്തിലെ മാലിന്യം മുഴുവൻ
സ്ഥിരമായി സഹിക്കാൻ വിധിക്കപ്പെട്ടവർ
മൂക്ക് പൊത്തി അധികാരികളെ
ശപിച്ചു
***
പൊതുവഴിയിൽ യോഗങ്ങൾ നിരോധിച്ച
കോടതിക്കെതിരായി പ്രതിപക്ഷത്തിനൊപ്പം
അധികാരികളും തെരുവിൽ ഖോരം
പ്രസംഗിച്ചു
***
ആഹാര പതാർതങ്ങളിൽ വിഷം ചേർക്കുന്നവർ
ഔഷദങ്ങൾ നിർമ്മിച്ചു
കച്ചവടത്തെ കപടമാക്കി
വിപുലമാക്കി
ആശുപത്രികൾ നിർമിച്ചു നല്ല
ശമരിയക്കാരുമായി
***
മാലിന്യ കൂമ്പാരാത്തിനരികിൽ
വേഗതകുറച്ച കാറിൽ നിന്നും കളഞ്ഞ
കവറിനു പുറകെ പായുന്ന തെരുപട്ടികളെ
കണ്ടപ്പോൾ അതെകാറിലെ സുഖശീതളതയിൽ
ഇരുന്ന പോമെരിയാൻ നായക്ക്
പുച്ഛം

പഴയൊരു വിപ്ലവകാരി കവി
സമത്വം സ്വോപ്നം കണ്ടവൻ
ആദർശം കൊണ്ട് വിശപ്പടങ്ങാതെ
തെരുവ് പട്ടികൾക്കൊപ്പം എച്ചിലിനായി
പരതി