Wednesday, December 17, 2008

ചിത്രകാരൻ





ന്‍റെ സിരകളിൽ ഒഴുകും വിപരീത രക്തം
ന്‍റെ  നാവിൽ  നിന്നുയരും വിമത ശബ്തം.
ഇവരാണോ ന്‍റെ ശത്രുക്കൾ ?
ചിരിക്കുവാൻ  മറന്നു പോയി,
കരയാനുമെനിക്കായില്ല. 
മനസോരഗ്നി  പർവ്വതം 


ഉള്ളിലൊതുക്കി എല്ലാ വ്യഥകളും 
കിട്ടിയതോക്കെയും ശാപ വാക്കുകൾ 
കല്ലേറുകൾ   കൊതിക്കുന്നിത്തിരി 
സ്നേഹം  ഒരു  വേഴാമ്പൽപോൽ 

അക്ഷര തെറ്റൊന്നു വന്നുവോ 
എനിക്ക് മൂന്നക്ഷരം  പിഴച്ചോ
ആരെയും കൂസാതെ നിന്നോ ?
അതോ ആദരർശമായിരുന്നോ? 
ശരിയുടെ തെറ്റുകൾ  കൂട്ടിക്കിഴിച്ചെന്നാൽ 
നഷ്ടങ്ങളൾ മാത്രം ബാക്കി 
അതോ ലാഭങ്ങൾ വല്ലതുമുണ്ടോ ?
ഒന്നു പിഴച്ചാൽ  മൂന്നായിരുന്നാൽ ‍ 
മൂന്നു പിഴച്ചാൽ  എന്തായിരിക്കും
മൂന്നിനു  മുമ്പിൽ  തോറ്റു മടങ്ങാതെ
യുക്തി തൻ  ചിന്ത ബലമായി നിന്നു
പല വിധ ചായങ്ങൾ  ചാലിച്ചു  കൂട്ടി
ചിത്രങ്ങളെഴുതും ചിത്രകാരൻ 
ചിത്രത്തിനാകില്ല  സോയം ചമയങ്ങൾ 
തീർക്കാൻ  ചിത്രകാരന്‍റെ ഭാവനയ്ക്ക്  മുമ്പിൽ 

-----0-----













Tuesday, December 16, 2008

കവിത







എന്‍റെ ഹൃദയത്തിലേക്ക്‌  
ഒരു വസന്തമായി വന്ന നീ
പൂ മൊട്ടു പോലെ കവിത വിരിയിച്ചു
എന്നിലേക്കൊരു  നന്മയായി പെയ്തിറങ്ങി
 നീ ഒരു നഷ്ട സ്വപ്നത്തിൻ  തീയണച്ചു
പകരം ഞാന്‍  എന്ത് തരും. ?


ജീവിതം വഴി മുട്ടി നിന്നപ്പോള്‍
ജീവിക്കാന്‍  പ്രേരിപ്പിച്ചു
ജീവന്ടെ  വിലയാകില്ലങ്കിലും 
പകരം ഞാനെന്തു തരും. ?
എന്ത് തരും ഞാന്‍ ഒന്നും തരാനാവില്ല
വീട്ടിയാല്‍ തീരാത്ത കടപ്പാട് മാത്രം
ഒരിക്കലുമെഴുതി തള്ളരുതെയീകടം 







Sunday, December 7, 2008

ഈയലിന്റെ ദുഃഖം.






ഒരിക്കലീ ഭൂമിയിലെവിടെയോ ഞാനും 
ഒരുറ്മ്പായി ജീവിച്ചിരുന്നു നിശ്ജയം 
ഒരുപാടു നേർച്ചകൾ കാഴ്ചകൾ 
ഒടുക്കി ഞാൻ പ്രാർഥിച്ചോരു ചിരകിനായി 

എവിടേയോ കല്ലിൻ ചുവട്ടിലെ പൊത്തിൽ 
അവിടയാ മണ്ണിൻ അറകളിൽ ഞങ്ങൾ 
ഒരുമയോടോന്നിച്ചു കഴിഞ്ഞിരുന്നു
ഒരിക്കലും അണിമുരിയാതെ

പിന്നൊരു നാളിൽ പുതുമഴ പെയ്തപ്പോൾ
പിന്നിലൊരു ചിരകുണ്ടായി വന്നുവെന്നിൽ
നേർച്ചകളോക്കെയും മരന്നുഞാനന്നേരം
ചാർച്ചക്കാരെയൊക്കെ വിട്ടു പറന്നകന്നു

ഇന്നിതാ ചില്ലിൻ ജാലകവാതിലിൻ മുമ്പിൽ
വന്നിതാ ചിലന്തിയെന്നിലെക്കാർത്തിയൊടെ
ഒരു ക്ഷേണം മെന്നിലെ ചിറകൊന്നു പോയി
ഒറ്റ ചിറകുള്ളോരീയലായി പടിയിൽ ഞാൻ

ഈ ജാലകവാതിലോരുനാൾ തുറക്കും
ഈയൊറ്റ ചിറകും പൊഴിയും നിശ്ചയം
അന്നു ഞാൻ നടക്കുമോരിക്കൽകൂടി
അണിചേരുവാൻ ഒരിക്കലൂടൊരുറമ്പായി

Thursday, February 14, 2008

ചിത്രശലഭത്തിൻ ചിന്തകൾ


ചിന്തകള്‍ ചിത്രശലഭങ്ങളായി 

ചിത്തം ചിത്രങ്ങളെഴുതി 
ചിന്തയിലൊരുപാട്  പൂക്കള്‍
ചിന്തിപ്പൂ ചന്തം  ചാർത്തിയാ  പുഷ്പം.

സോപ്നങ്ങള്‍ നെയ്തു ചിത്തം 
സ്പന്ദനങ്ങള്‍ താളങ്ങള്‍ തീർത്തു 
തുടിക്കുന്നു ഹൃദയം പുണരുവാന്‍ നിന്നെ
നിന്നിലെ വെണ്മയും ഗന്ധവും മതുവും

നന്മകള്‍ മാത്രം ഏതളിട്ടു  നിൽക്കും 
പൂമ്പോടിക്കുള്ളിലെ മധുവെത്ര  നുകര്‍ന്നു ?
നിന്നിലെ സൌരഭ്യം വെണ്മയും മധുവും 
നീയെന്നിലുളവാക്കിയ  നന്മകള്‍ നീയോന്നുമാത്രം!




ദേശാടന പക്ഷി.



ദേശാടന പക്ഷി
പ്രതീക്ഷ തൻ വർണ ചിറകിലേറി
സ്വോപ്ന സഞ്ചാരം ചെയ്യും ദേശാടനപക്ഷി ഞാൻ
ഒരുപാട് കാതം താണ്ടി ഞാനിപ്പോഴും
ഒരു കൊച്ചു സ്വോപ്നം ഉള്ളിലോതുക്കുന്നു


എല്ലാരുമെല്ലാരും കൂട്ടുകൾ കൂടി 
കൂടുകൾ തേടി കൂടണഞ്ഞപ്പോൾ
ഞാൻ മാത്രമിപ്പോഴും അലയുന്നു ഭൂവിൽ
കൂടുകൾ തേടി കൂടൊരുക്കാൻ

പനയുടെ പോത്തിലെ പനം തത്ത കുഞ്ഞുങ്ങൾക്ക്‌
വെയിലേറ് കൊണ്ട് വിളരിടുന്നു
തെങ്ങിൻ തലപ്പിലെ കാക്ക തൻ കൂട്ടിൽ
കുയിലുകൾ കയറി മുട്ടയിട്ടു

തേന്മാവിൻ കൊമ്പിലെ തേനീച്ച കൂടിനു
കുസൃതി കുരുന്നുകൾ കല്ലെറിഞ്ഞു
മുളം തണ്ടിലാടുന്ന തൂക്കനം കുരുവീടെ
ശേലുള്ള കൂട് കാറ്റിലുലഞ്ഞു വീണു

അവിടയുമിവിടയും തിരഞ്ഞുനടന്നിട്ടും
ഇനിയുമെനിക്കായില്ലൊരു മാതൃക കെട്ടാൻ
ഒരു സ്നേഹകൂടിൻ സൊർഗ വാതിലിൽ
വലംകാല് വച്ചു കടന്നു ചെല്ലാൻ

ഇനിഞാൻ പറക്കട്ടെ ഉയരത്തിലെക്കുയർന്നു
സ്വോപ്നങ്ങലെല്ലാം ബാക്കിയാക്കി