Wednesday, December 30, 2009

ജാതി പിശാച്


സാക്ഷി നിർത്താൻ
ജനസഞ്ചയമില്ലാതെ
വലം വയ്ക്കാൻ
മണ്ടപമില്ലാതെ
ആശീർവദിക്കാൻ
ആചാര്യനില്ലാതെ
ഒരു മംഗല്യം!


ജീവിതം മുഴുവൻ
മധു നിറയ്ക്കാൻ
വേദിയിൽ  മധുരം
പങ്കു വയ്ക്കാതെ
ജീവിതം പ്രകാശ
മാനമാക്കാൻ  വേദിയിൽ
വിളക്കു കൊളുത്താതെ
ഒരു മംഗല്യം!


വലം കാൽ  വച്ചകത്തു
കയറ്റാൻ  കാത്തുനിന്നില്ലാരും
പൂമുഖപടിയിൽ
നെല്ലും നീരും വയ്ക്കാൻ
പെങ്ങളുമുണ്ടായില്ല
അലങ്കരിച്ച മണിയറക്ക്
പകരം ട്രെയിനില്
ആദ്യ രാത്രി



കാച്ചിയ പാലെന്ന
സങ്കല്പം തെറ്റി
പകരം റെയിൽവേയുടെ
കാപ്പിയിൽ  തുടക്കം
കേവലം മഞ്ഞ ചരടിൽ
കൊരുത്ത ബന്ധത്തിനപ്പുറം
സ്നേഹത്തിൽ  കൊരുത്ത
മുത്തുകൾ  പോലെ പ്രണയം
ഒളിച്ചോട്ടം പിന്നെ  ദാമ്പത്യം


സമൂഹത്തിലെ  വേലികെട്ടുകൾ
പൊളിച്ചു പുറത്തു വന്നവരല്ല
സ്നേഹിച്ചു പോയന്ന  കുറ്റത്തിന്
 ഭ്രഷ്ട് കല്പ്പിച്ചു പുറത്താക്കിയവർ
നിഷേധികളെന്നു  മുദ്ര കുത്തി
ആട്ടി പുറത്താക്കിയവർ
പിച്ച വച്ച ജീവിതത്തെ
തല്ലിക്കെടുത്താൻ  നോക്കിയവർ
ഇന്നും പിന്തുടരുന്നു


നേർച്ച  നേർന്നു  കിട്ടിയ
പൊന്നുമോൾ  മൂമ്താസിന്
ഒരു കുടുംബ ജീവിതം കൊടുക്കാൻ 
ജാതി നോക്കാതെ വളർത്തിയ
മകൾക്കൊരു വരനെ കണ്ടത്താനാകാതെ
തളർന്നു  പോകുന്ന
ഹിന്ദുവായ   അച്ഛനും
ക്രിസ്ത്യനായ  അമ്മയ്ക്കും
പിറന്ന മുസ്ലിം മകളെ  നിനക്കു മാപ്പ്
ഞങ്ങളറിഞ്ഞില്ല ദുഷിച്ച
സമൂഹത്തിലെ  ജാതി പിശാചിനെ


Tuesday, December 15, 2009

സ്ത്രിക്കു വില പറയുമ്പോള്‍



പാരിജാതം !
പുരുഷ കേസരികള്‍
പരിമളം വിടര്‍ത്തും
പ്രസരിപ്പിന്‍ ഭവനം

അമ്മയുറങ്ങിയ വീട്
ആണ്ത്തരികളടക്കിവാഴും
അടുക്കലയോരണിയറയാകും
അച്ഛ നുറങ്ങാത്ത  വീട്

താളമേളങ്ങളാല്‍ മുഘരിതമാo
പൂമുഖ വാതില്‍ തളിരിടും സൌഹൃദം
വിഭിന്ന തലങ്ങളില്‍
തുകിലുയർത്തും  വീട്

അമ്പാടി !
ഗോപികമാരുടെ വീട്
ഗോപാലകന്റെ വീട്
ഗൌരവ വദനവുംമായി
നെഞ്ചില്‍ കനലുമായി
ഗൌരിയെന്നയമ്മയുടെ വീട്

വയലിലെ വെയിലില്‍
കന്നിനു കലപ്പ പോല്‍
സ്വന്തം മുതുകില്‍
പുരനിറയും പെണ്ണിന്‍
ഭാരങ്ങള്‍ പേറും
അച്ഛ ന്റെ  വേദന

കുതിച്ചുയരും പൊന്നിന്‍
വിലക്കുമുന്നില്‍ പകച്ചി
രുന്നു പോയി കറുത്ത പോ
ന്നിന്‍ ചാക്കിന്‍ ചുവട്ടില്‍
വിയർപ്പുതുള്ളികൾ പൊന്നാക്കിയ
കുരുമുളകിനെത്തു വില?

തൊടിയുടെ വിസ്തൃതി
കുറഞ്ഞും ബാങ്കിലെ ബാധ്യത
കൂടിയും തൊഴുത്തിലെ
അവസാന പശുവും
കൂടോഴിഞൊടുവിൽ
അച്ചന്‍ നെഞ്ച് പൊട്ടി
മരിക്കുമ്പോള്‍ പട്ടട
കെട്ടാനൊരു  മാവ് പോലും
തൊടിയിലിന്നു ബാക്കിയില്ല
ല്ലോ ദൈവമേ

Thursday, December 10, 2009

ലൈംഗിക തൊഴിലാളികള്‍

കോട്ടയത്ത്  നിന്നുള്ള പ്രാദേശിക വാർത്ത  പിതാവിനൊപ്പം വണ്ടി കാത്തു നിന്ന പത്രണ്ട് വയസുകാരന്‍ പയ്യനെ  അച്ഛന്ടെ  കണ്ണ് തിരിഞ്ഞ മാത്രയില്‍ തട്ടിയെടുത്തു . ദീർഘ  നേരത്തെ തിരച്ചിലിനൊടുവില്‍ സമീപത്തെ ലോഡ്ജില്‍ നിന്നും പയ്യനെ വീണ്ടെടുത്തു .പ്രകൃതി വിരുദ്ധ പ്രവര്‍ത്തനത്തിന് തട്ടിയെടുത്തു എന്ന് സംശയിക്കുന്നു. ഡെല്‍ഹിയില്‍ നിന്നുള്ള വാർത്ത  വേശ്യ വൃത്തി നിരോധിക്കാന്‍ പറ്റുന്നില്ലെങ്കിൽ  നിയമ വിധേയമാക്കി കൂടെ എന്ന് കേന്ദ്ര  സര്‍ക്കാരിനോട് കോടതി
*********************************************************************************



രാത്രി നഗരം
മിഴി പൂട്ടിയുറക്കത്തിലേക്ക്  വഴുതി
അവസാന വണ്ടിയും വന്നു പോയി
വിജനമായ ബസ്സ് സ്റ്റാന്‍ഡിലിനിയും
അവശേഷിക്കുന്നത് വെളുപ്പ്‌ വണ്ടിക്കായി
ഉറക്കളക്കുന്ന ഗ്രാമ വാസികള്‍ 
 യാചകര്‍ പിന്നെ മോഷ്ടാക്കള്‍
തെരുവ് പട്ടികൾക്കൊപ്പം  വേശ്യകളും

കഞ്ചാവിൻ  ഗണ്ഡമുയരുന്നുണ്ടോ ?
ഇനിയും വരാനിരിക്കുന്ന തീവണ്ടിയിലെ
യാത്രക്കാരെയും കാത്തു
മുച്ചക്ര വണ്ടികള്‍ മയങ്ങുന്നു !
നഗരമിപ്പോള്‍
സുഖ സുക്ഷിപ്തിയിലായി
പട്ടണ പ്രാന്തത്തിലെ ഫാക്ടറിയില്‍ നിന്നുയരുന്ന
പഴയ യന്ത്രത്തി ൻ  മുരള്‍ച്ച
കൂര്‍ക്കം വലി പോലെയുയർന്നു  കേൾക്കാം 
സമീപത്തെ തട്ട് കടയില്‍ കട്ടന്‍ കാപ്പിക്ക് 
വെള്ളം തിളക്കുന്നു


അധികാരത്തിന്ടെ  ചെങ്കോലും കിരിടവും പോലെ
രാത്രി ഡ്യൂട്ടി കാരന്ടെ  ലാത്തിയും തൊപ്പിയും
പോലീസ് എയ്ഡ്  പോസറ്റിലെ  മേശക്കു മുകളില്‍
നഗരത്തിനൊപ്പം  മിഴി പൂട്ടിയിരിക്കുന്നു
കാലുകള്‍ നീട്ടി  ധൃതിയിൽ  നടക്കുന്ന പഴയ ബാരിസ്റ്റർ 
മോഹന്‍ ദാസ്‌ കരം ചന്ദ് ഗാന്ധി എങ്ങോട്ടാ
നഗരം ഉറക്കത്തിലായിരിക്കുമ്പോളും 
എല്ലാം കണ്ടും കേട്ടും  അദ്ദേഹമിങ്ങനെ
നില്‍ക്കുകയായിരുന്നല്ലോ
വിണ്ടുംമാ പഴയ ഗൌനുമിട്ടൊന്നു 
വാദിക്കണം എസ് യുവര്‍ ഓണര്‍
ബഹുമാനപെട്ട കോടതിയുടെ
നിരീക്ഷണം ശരിയാണ് നിരോധിക്കാന്‍
പറ്റുന്നില്ലങ്കിൽ  നിയമ വിധേയമാക്കി കൂടെ ?
അന്നന്നത്തെയപ്പത്തിന്  ശരീരം വിൽക്കുന്നവർ 
ആർഭാട ജീവിതം വഴി പിഴപ്പിച്ചവർ 
തിന്നു മുറ്റിയ  ശരീരത്തിൽ  വൈവിദ്യം തേടുന്നവര്‍ 
കൊച്ചമ്മമാര്‍ക്കും അച്ചാ യമ്മാർക്കും 
നക്ഷത്ര  പദവിയില്‍ നികുതി പിരിക്കരുതോ ?

Monday, December 7, 2009

യാചകന്‍



എല്ലാം ത്യജിച്ചി റങ്ങി  പുറപ്പെട്ട
പരമ യോഗ്യനാം യോഗിയായിരിക്കാം
ഒരു കുടുംബത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി
തട്ടിയെടുക്കപെട്ടൊരു ബാലനായിരിക്കാം
അരങ്ങൊഴിയുംവരെയാടിതിമിര്‍ക്കുവാന്‍
ഓരോരോ വേഷങ്ങള്‍ ചെയ്യും പ്രിയമുള്ളവരേ
ശാപമല്ലിതൊരു  നിയോഗമായിരിക്കാം!
അനാധത്വത്തിൻ  ഭാണ്ടവും പേറി
കരുണ തേടി അലയുമീ  മനുഷ്യ ജന്മം
ഒരു പക്ഷെ സ്വാർഗരാജ്യത്തില്‍
ആളെ ചേര്‍ക്കുവാന്‍അവതരിച്ചോരു
ദൈവ പുത്രനായിരിക്കാം 

Friday, December 4, 2009

അണുവിസ്ഫോടനം



പൊക്രാനില്‍ 
ഭൂമിയുടെ മാറ് പിളര്‍ന്ന്
അണുവിസ്ഫോടനം
ബുദ്ധൻ  ചിരിച്ചു


ഇവിടെ തല പൊട്ടി

പിളരുമ്പോള്‍ കണ്ണിലിരുട്ട്‌
കയറി ചെവിയില്‍ കടലിരമ്പുമ്പോൽ 
ഞാനൊന്നുറക്കെ  കരയട്ടെ ഞാന്‍.


ഇന്നലെയി നഗരം മുഴുവനലഞ്ഞൊരു 

ഡോക്ടറെ കാണുവാൻ 
എവിടെയും തൂങ്ങുന്നത് 
പ്രൈവറ്റ് പ്രാക്ടീസില്ല 
പട്ടിയുണ്ട്  സൂക്ഷിക്കുക  
എന്ന ബോര്‍ഡ്‌ മാത്രം


സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 

ചെല്ലണേൽ റെഫര്‍ ചെയ്തോരെഴുത്ത്
 വേണ്ടേ?
ബുദ്ധന്‍ ചിരിച്ചോട്ടെ 
എനിക്കൊന്നു കരയണം



ഇളകിയാടും ബഞ്ചില്‍  പുറവും ചാരി

 നീളുന്ന കാത്തിരുപ്പ് ചീട്ടെടുക്കാന്‍
ഡോക്ടര്‍ അകത്തുണ്ട് തിരക്കിലാണ്
രോഗികളെ പരിശോധിക്കുകയല്ല
മരുന്ന് കുറിക്കുകയാണ്



പൊതു ജനം പലവിധം -  വ്യാധികളും  

മരുന്നുകള്‍ ഒന്നേയുള്ളു  
എല്ലാ രോഗത്തിനും
അടുത്തിരിക്കും  പ്രായമുള്ള  മുത്തശ്ശിക്കു 
സഹിക്കാന്‍ പറ്റുന്നില്ല 
കലശലായ വയറു വേദന
ആളുകള്‍ ആക്രോശിച്ചു 
ക്യുവില്‍  നിൽക്കു  തള്ളേ 
അവരവിടെയിരുന്നു മകന്‍ 
ഊഴം കാക്കുന്നു



എന്റെ തല പൊട്ടി പിളരുന്നു 

സഹിക്കാന്‍ പറ്റുന്നില്ല
ബുദ്ധന്‍ ചിരിച്ചോട്ടെ എനിക്കൊന്നു കരയണം
സമയം പോയതറിഞ്ഞില്ല
മയക്കം വിട്ടു  ഞാൻ എഴുന്നേറ്റപ്പോൾ 
ഡോക്ടറവിടയില്ല 
ശ്വാസം സോയം വലിച്ചു വിട്ടു 
ഞാനൊരു ഡോക്ടറായി



എന്തൊക്കെയോ കുത്തിവരച്ചു 

 ഫർമസിസ്റ്റിനു  മുന്നില്‍  നീട്ടി
എനിക്കും കിട്ടി രണ്ടു  പാരസെറ്റാമോൾ  
ഗുളികയും ചുവന്ന വെള്ളവും
ധൃറുതിയില്‍ തിരികെ നടക്കുമ്പോള്‍ 
കണ്ടു ഞാനാ മുത്തശി യെ വീണ്ടും
വേദനയില്‍ പുളയുന്ന പാവത്തിന്‍ വേദന 
 ഒരിക്കല്‍ കൂടി   വീണ്ടും ഞാനൊരു ഡോക്ടറായി



ഇരട്ട കുഴലിലൂടെ ചെവിയില്‍ അലയടിച്ചു

മുത്തശി യുടെ വേദന
അധികം കഴിഞ്ഞില്ല പ്രഹര പ്രഹരമെന്നിൽ  പ്രഹരമെന്നിൽ 





തരിച്ചു ഞാന്‍ നോക്കുമ്പോള്‍ മകനും കൂട്ടരും
കയ്യോങ്ങി നിൽക്കുന്നു 
ഒടുവില്‍ ഞാനെത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍
പോലീസിന്‍ രേഫെരെന്‍സോടെ
ബുദ്ധന്‍ ചിരിച്ചോട്ടെ എനിക്കൊന്നു കരയണം

-----------------------------------------------------------------------------------------------------------------------------------------------------------------
ഇന്നലെ മുത്തശി എന്നെ കാണാന്‍ വന്നിരുന്നു ,അവര്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചെന്നു വിവരം പറഞ്ഞു മരുന്ന് വാങ്ങി ഇപ്പോള്‍ നല്ല കുറവുണ്ട്.



Friday, November 20, 2009

ഹരിത വിപ്ലവം






ഹരിത വിപ്ലവം ചുവന്നപ്പോള്‍
വിത്തില്ല വിളയില്ല വിളവില്ല പൊന്നേ
വിളയായ വിളയെല്ലാം കളയായി പോയല്ലോ
കളയായ വിത്തെല്ലാം പതിരായി പോയല്ലോ
കളവായും ചതിയായും കൊയ്തെടുത്തല്ലോ
അടിയാനും കുടിയാനും തമ്ബ്രാക്കലുമില്ല
പത്തായോം  പറയും പഴചോല്ലുമായി
പഴമയുടെ പെരുമകള്‍ മാഞ്ഞങ്ങു പോയല്ലോ
പുത്തന്‍ തമ്പ്രാക്കള്‍ കോടി കുത്തി വന്നു
വയലായ വയലെല്ലാം കോടി കുത്തി പിന്നെ
മണ്ണിട്ട്‌ പൊക്കി  പിന്നെ  ഫ്ലാറ്റുകള്‍ കെട്ടി
പട്ടയമുണ്ടേലും  കോടി കുത്തും വേണേല്‍
പട്ടയമില്ലേല്‍ പതിച്ചും കൊടുക്കും
ഇടിക്കുന്നു പൊളിക്കുന്നു പൊടി പൂരമല്ലേ
മൂന്നാറില്‍ പിന്നെ പൊന്മുടി കുന്നില്‍
മന്ത്രിയും തന്ത്രിയും കോപ്രായം കാട്ടി
കോടികള്‍ ,കൊഴകള്‍ ആക്രാന്തമല്ലേ.
നമ്മള്‍ കൊയ്യും വയലുകളെല്ലാം
നമ്മുടെതാകും പൈങ്കിളിയെ
നിങ്ങള്‍ കൊയ്ത വയലുകളെല്ലാം
നിങ്ങടെതായോ പൈങ്കിളിയേ
ഇല്ലന്നെ ഇല്ലന്നെ ഇല്ലന്നില്ലന്നില്ലന്നേ 
നമ്മള്‍ കൊയ്ത വയലുകളെല്ലാം
തബ്രാക്കളുടേതല്ലേ  പുത്തൻ  തബ്രാക്കളുടേതല്ലേ ?
ബിനാമികളുടെതല്ലേ ? ബിനാമികളുടെതല്ലേ?

Friday, September 11, 2009

കല്യാണം.



കതിര്‍ മണ്ടപമില്ലാതെ
കുരവകള്‍ ഇല്ലാതെ ഒരു കല്യാണം
ആചാരം ഇല്ലാത്ത ആചാര്യന്‍ ഇല്ലാത്ത
ആര്‍ഭാടം ഇല്ലാതെ ഒരു കല്യാണം.

ചെറുക്കനും പെണ്ണും
 കമ്മ്യൂണിസ്റ്റ് ആണോ ?
കമ്മ്യൂണിസ്റ്റ് ആണേല്‍ 
കല്യാണം ലളിതമായി 
മസ്കറ്റ്‌ ഹോട്ടലില്‍ നടത്തണം!
കനകം വേണ്ടാ കാറും വേണ്ട
ക്യാമറ ഇല്ലാ വിഡിയോ ഇല്ലാ
ഇലയിടണ്ടാ സദ്യകള്‍ വേണ്ടാ
ഇങ്ങനയും ഒരു കല്യാണമോ?
എന്നാല്‍ ഇതു ഒളിച്ചോട്ടം തന്നെ


ദയവായി ഒളിച്ചോടാന്‍ പ്രേരിപ്പിക്കരുതെ.

Tuesday, January 6, 2009

പ്രണയം മരിച്ചു.




നിഷ്കളങ്കമായ  ബാല്യവും മധുരം  നിറഞ്ഞ കൌമാരവും തീഷ്ണമായ യൌവനവും പിന്നിട്ടു  പ്രാരാബ്ധങ്ങളുടെ   മദ്യ വയസ്കില്‍ പ്രണയം മരിച്ചിരിക്കുന്നു. എന്തോ ഒരു വല്ലായ്മ അവനെ   ത്രെസിച്ചിരുന്നു  പക്ഷെ ഇങ്ങനെ ഒരു പര്യവസാനം മനസ്സില്‍ പോലും വിചാരിച്ചിരുന്നില്ലാ. തനിക്ക് എവിടെയാണ് തെറ്റ് പറ്റിയത് ? അവളെ വളരെയധികം ശുശ്രുഷിച്ചിരുന്നതായാണ്  തനിക്ക് തോന്നിയിരുന്നു എന്നിട്ടും അവളുടെ വല്ലായ്മയുടെ കാരണം കണ്ടുപിടിക്കാന്‍ തനിക്ക് കഴിയാതെ പോയല്ലോ. ഒരു പക്ഷെ തക്ക സമയത്തുള്ള ഒരു ചികിത്സ വളരെ ഫലം ചെയ്തേനെ......

കുറെയധികം സമയം ചാരെയിരുന്നവന്‍ കണ്ണ്നീര്‍ പൊഴിച്ചു,പിന്നെ അവളോട്‌ സംസാരിക്കാന്‍ ശ്രമിച്ചു. ഉറക്കം നടിക്കുക ആയിരിക്കും എന്ന് വച്ചവന്‍ അവളുടെ കണ്ണുകളില്‍ ചുംബിച്ചു. വെറുമൊരു തണുത്ത മരവിപ്പും മാത്രം  തിരികെ കിട്ടിയപ്പോള്‍ അവനാ സത്യം  മനസിലാക്കി... പ്രണയം മരിച്ചിരിക്കുന്നു തന്നെ തനിച്ചാക്കി അവള്‍ പോയിരിക്കുന്നു. ഇനിയിപ്പോള്‍ തന്ടെ  കൂടെ പ്രണയം ഇല്ല.

ഇത്രെയും നാള്‍ കൂടെ ഉണ്ടായിരുന്നവളെ പെട്ടെന്ന് വിട്ടു പിരിയാന്‍ മനസ് വന്നില്ല അരയും അറിയിക്കാതെ കൂടെയിരുന്നു  വിശപ്പും ദാഹവുമാരിയാതെ .. പിന്നീടെപ്പൊഴോ പ്രണയത്തിന്റ്റെ  സുഗന്തം നഷ്ടപെട്ടപ്പോൾ  അവന്‍ സ്വന്തം  ഹൃദയത്തിലൊരു ചിതയൊരുക്കി ... എല്ലാ താപവും സ്വയം ഏറ്റു  വാങ്ങി അവന്‍ അവളെ അവിടെ ദഹിപ്പിച്ചു. സ്വയം കര്‍മങ്ങള്‍ ചെയ്തവന്‍ കത്തിയെരിഞ്ഞ  ചിതയിലെ ചാരത്തിനിടയില്‍ നിന്നു ഓര്‍മ്മയുടെ അസ്ഥികള്‍ പെറുക്കി ഭദ്രമായി സൂക്ഷിച്ചു. അവളുടെ ഓര്‍മ്മയെ അനശ്വരമാക്കുവാൻ പ്രേമ കുടീരം തീരത്ത് അതില്‍ പ്രതിഷ്ടിച്ച്  എന്നും ദീപം തെളിയിക്കുന്നു.

പിന്നീടെപ്പൊഴോ ആരില്‍ നിന്നോ കേട്ടറിഞ്ഞവന്‍ ആ അസ്ഥികള്‍ കണ്ണ് നീര്‍ പുഴയിലോഴുക്കി പ്രാര്‍ദ്ധിച്ചു. അവളുടെ ആത്മാവിന്റെ നിത്യ ശാന്തിക്ക് വേണ്ടി.