Sunday, February 25, 2018

എലിസബത്തും ഡയാനയും

പുരാണങ്ങളിലും ഇതിഹാസങ്ങളിലും പറയും പോലെ അവിടെ ഒരു സ്വയം വരം നടക്കുകയാണ് . രാജകൊട്ടാരത്തിനു സമാനമായ ചുറ്റുപാടുകൾ! കോട്ട കൊത്തളങ്ങളെ  ഓർമിപ്പിക്കും പോലെ കല്ലുകൊണ്ടു നിർമിച്ച  വൻ മതിൽ. പുറത്ത് നിന്നുള്ള ഏതുതരം അക്രമങ്ങളെയും ചെറുക്കാൻ കെൽപ്പുള്ള കൊട്ടാരവാതിലും ആ പടിവാതിലിൽ  അതീവ ജാഗ്രതയോടെ കാവൽ നിൽക്കുന്ന ഭടന്മാരും.

ഒരിക്കലും സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുന്നില്ല. രാജ്യവും ശക്തിയും നിലനിൽക്കാൻ  ചെങ്കോലും കിരീടവും കഴിവുള്ളവർ കയ്യാളനം. ഇവിടെയും  അതുതന്നെയാണ് നടക്കുന്നത് ഒരു വിത്യാസം മാത്രം. മറ്റേതു  കുലത്തിൽ നിന്നും വ്യത്യസ്തമായി ഇവിടെ അവരോധിക്കുന്നതു  ഒരു രാജാവിനെയല്ല മറിച്ച്  ഒരു  രാഞ്ജിയെയാണ് എന്ന് മാത്രം. ഞാൻ പറഞ്ഞു വരുന്നത് മനുഷ് കുലത്തിൽ  സംഭവിക്കുന്ന ഒരു ചടങ്ങിനെ പറ്റിയുള വിവരണമല്ല  സൂക്ഷമതയോടെ  നിരീക്ഷിച്ചാൽ  കൗകുതവും ആൿചര്യവും തോന്നാവുന്ന , മനുഷ്യന്   ജീവിതത്തിൽ അനുകരിക്കാൻ പറ്റിയ മാതൃകകൾ ഉള്ള ചെറു തേനീച്ചകളുടെ ജീവിത രീതിയെ പറ്റിയാണ്.


പുറമെ കാണും പോലെ തന്നെ ചെറുതേനിച്ചയുടെ  കൂടിന്റെ അകത്തളവും കൊട്ടാര സദൃശമാണ്. കൂട്ടിനുള്ളിലേക്കു തുറക്കുന്ന സുഷിരത്തെ പ്രവേശനകവാടം എന്ന് വിളിക്കാം സാധാരണയായി ഒരു പ്രവേശന കവാടം മാത്രമേ ചെറുതേൻ കൂടുകളിൽ ഉണ്ടാവുകയുള്ളൂ ഗ്രീസ് കരി ഓയിൽ മൃഗങ്ങളുടെ വിസർജ്യങ്ങൾ രോമം നാരുകൾ മുതലായവ പ്രവേശന കവാടം ഉണ്ടാക്കാൻ തേനീച്ചകൾ ഉപയോഗിക്കുന്നു. തേനീച്ചകൾക്കു അവയുടെ കൂടു തിരിച്ചറിയുന്നതിനും ശത്രുക്കളെ തടയുന്നതിനും പ്രവേശനകുഴൽ സഹായിക്കുന്നു.  കാറ്റും മഴവെള്ളവും നേരിട്ട് കൂട്ടിൽ കടക്കാത്ത വിധം കിഴോട്ടു തുറക്കുന്ന വിധമായിരിക്കും പ്രവേശന കവാടം നിർമിക്കുന്നത് . എപ്പോഴും പ്രവേശന കുഴലിന്റെ ആഗ്ര ഭാഗത്ത് കാവൽക്കരി ഈച്ചകളെ കാണാം. തേനും പൂമ്പൊടിയും ശേഖരിക്കാനുള്ള അറകൾ, പശ ശേഖരിക്കുന്ന സ്ഥലം , തേനീച്ചകളുടെ വിസർജ്യങ്ങൾ , കൊക്കൂണുകളുടെ അവശിഷ്ടങ്ങൾ   മുതലായ മാലിന്യങ്ങൾ തള്ളുന്നതിനുള്ള സ്ഥലം ,ചത്ത തേനീച്ചകളുടെ മോർച്ചറി അങ്ങനെ വിവിധ ഭാഗങ്ങൾ ചെറുതേൻ കൂടിൽ ഉണ്ടാകും.മുട്ട പൂമ്പൊടി , തേൻ അറകൾ മുതലായവ  നേരിട്ട് കൂടിന്റെ ഭിത്തിയിലോ തറയിലോ ഉറപ്പിക്കാറില്ല മറിച്ച്  നെടുകയും  കുറുകയുമുള്ള  തൂണുകൾ നിർമിച്ച് അവയിലാണ്  ഇവ  ഉറപ്പിക്കുക ഇതുമൂലം തേനീച്ചകൾക്കു  സുഗമമായി സഞ്ചരിക്കാനുള്ള  തുരങ്കങ്ങൾ കൂടിനുള്ളിൽ രൂപം പ്രാപിക്കുകയാണ് ചെയ്യുന്നത്

ചെറുതേനീച്ച കൂട്ടിനുള്ളിൽ പ്രധാനമായും മൂന്നിനം ഇച്ചകളാണ് ഉള്ളത് റാണി ,വേലക്കാരികൾ , ആണിച്ചകൾ ഇവക്കോരോന്നിനും വ്യത്യസ്തമായ ധർമങ്ങൾ ആണുള്ളത്. ജനിതകമായി റാണിയും വേലക്കാരികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ലാർവ ഘട്ടത്തിൽ അധിക പോഷണ ഭക്ഷണമാണ് റാണിയെ ഏറെ മേന്മയുള്ളതായി തീർക്കുന്നത് , മറ്റു ഈച്ചകളെക്കാൾ റാണിക്ക് വലുപ്പക്കൂടുതലുണ്ട്. പൂമ്പൊടി വഹിച്ചുകൊണ്ട് വരുന്നതിനായി വേലക്കാരി ഈച്ചകളുടെ പിൻകാലുകളിൽ  കാണുന്ന പൂമ്പൊടി  സഞ്ചി  റാണിക്ക്  ഇല്ല. വേലക്കാരികളിൽ കാണുന്ന മെഴുകു ഉൽപാദിക്കാനുള്ള  മെഴുകു ഗ്രന്ധിയും റാണിയിൽ  ഇല്ല എന്നാൽ വേലക്കാരികളിലേക്കാൾ നീളം കൂടിയ ആന്റിന റാണിക്ക് സ്വന്തം. റാണി ഇടുന്ന മുട്ടകളിൽ  ബീജ സങ്കലനം നടക്കാത്തവ വിരിഞ്ഞാണ് ആണീച്ചകൾ ഉണ്ടാകുന്നതു. വലുപ്പം കൂടിയ കണ്ണുകളും നീളം കൂടി മുൻപോട്ടു വളഞ്ഞ ആന്റിനയും പൂർണ വളർച്ചയെത്താത്ത പൂമ്പൊടി സഞ്ചിയും ഒഴിച്ചാൽ വേലക്കാരികളെയും ആണീച്ചയെയും  തമ്മിൽ തിരിച്ചറിയാൻ പ്രയാസം. വിരിഞ്ഞിറങ്ങിയ ആണീച്ചകൾ  കുറച്ചു നാൾ കൂട്ടിനുള്ളിൽ ഉണ്ടാകും ഇവ കൂട്ടിൽ നിന്ന് പുറത്തേക്കു പോയാൽ പിന്നീട് തിരിച്ചു വരാറില്ല


പുറപെട്ടുപോകുന്ന ആണീച്ചകൾ ചില പ്രദേശങ്ങളിൽ കൂട്ടമായി  വസിക്കുന്നു  പുറത്തായിരിക്കുമ്പോൾ   തനിയെ ആഹാരം തേടാനുള്ള കഴിവ്  ചെറുതേനീച്ചകൾക്കുണ്ട് .   ഭക്ഷണം  നിറച്ച അറകളിൽ റാണി  മുട്ടായിട്ടാലുടൻതന്നെ വേലക്കാരിയീച്ചകൾ അറ അടക്കുന്നു. റാണി മുട്ട വിരിഞ്ഞുണ്ടാകുന്നതും   അധിക പോഷണം നേടി അതീവ സുന്ദരിയായി  വളരുന്നതും  ഇണ  ചേർന്നിട്ടില്ലാത്തതുമായ പെണ്ണീച്ചകളെയാണ്  ഗൈനി  ( Virgin    Queen ) എന്ന്  വിളിക്കുന്നത്. ഗൈനി  ഉള്ള കൂടിന്റെ  പരിസരത്ത് ഇലകളിലും കമ്പുകളിലും  ആണീച്ചകൾ  വിശ്രമിക്കുകയോ മറ്റു ചിലപ്പോൾ കൂടിന്റെ വാതുക്കൽ കൂട്ടമായി  പറക്കുകയോ  ചെയ്യുന്നത് കാണാം. ഇണ  ചേരാൻ സമയമാകുമ്പോൾ   ഏറെ ആണീച്ചകൾക്കൊപ്പം ഉയർന്നു പറക്കുന്ന ഗൈനി  കഴിവുറ്റ ഒരു  ആണീച്ചയുമായി ഇണചേരുന്നു. ശിഷ്ട ശിഷ്ട ജീവിതകാലത്തേക്കു  വേണ്ടുന്ന   മുഴുവൻ ബീജവും  ഈ വേളയിൽ ഗൈനി  സമ്പാദിച്ചിരിക്കും. കൂട്ടിൽ തിരിച്ചെത്തുന്ന റാണി പറക്കാൻ  കഴിയായ്കയാൽ പിന്നീടൊരിക്കലും  പുറത്തു പോകുകയില്ല.



അധികാരത്തിന്റ    അകത്തളങ്ങളിലും പിന്നാമ്പുറങ്ങളിലും നടക്കുന്ന  നാടകങ്ങൾ പൊടിപ്പും  തൊങ്ങലും  വച്ച കഥകളായി  പുറത്തേക്ക്  വരാറുണ്ട് കൊടുക്കൽ വാങ്ങലുകളുടെയും  കുതികാൽ വെട്ടുകളുടെയും കഥകൾ. പ്രവർത്തന ശൈലിയും കഴിവ് കേടും  മുതൽ ആദർശവും അംഗീകാരവും അധികാരത്തർക്കങ്ങൾ  വരെ ഇതിനു കാരണമാകാറുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ  അടിയന്തിരമായി ചെറുതേനീച്ചകളുടെ  റാണിയെ  സൃഷ്ടിക്കുക എളുപ്പമല്ല. കൂട്ടിനുള്ളിൽ എല്ലായ്പ്പോഴും ഗൈനി  ഉണ്ടായിരിക്കുക  എന്നതല്ലാതെ മറ്റൊരു മറ്റൊരു പോംവഴിയും അവിടെയില്ല. അങ്ങനെയെങ്കിൽ ഏതെങ്കിലും  കാരണവശാൽ റാണി നഷ്ടപെട്ടാൽ ഗൈനി പുതിയ റാണിയായി ചുമതലയേറ്റു കൊള്ളും. വംശവർദ്ധനവിനായി   കോളനി പിരിഞ്ഞുപോകുമ്പോൾ വേലക്കാരികളോടൊപ്പം ഗൈനിയും  ഉണ്ടാകും. ആവശ്യത്തിലധികമായി ഗൈനികളുണ്ടാകുന്ന പക്ഷം വേലക്കാരികൾ അവയെ  നശിപ്പിക്കുന്നതായി കരുതപ്പെടുന്നു. പ്രായാധിക്യതത്താൽ  ഉർജ്ജസ്വലത  നഷ്ടപെടുന്ന റാണിയെ  നീക്കി പുതിയ റാണി യെ വഴിക്കേണ്ട  സാഹചര്യം വന്നാൽ വേലക്കാരികൾ കൂട്ടമായി  പഴയ  റാണിയെ ആക്രമിച്ചു  കൊലപ്പെടുത്തുകയും പുതിയ ഗൈനി ചുമതലയേൽക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്ക് ഇടയ്ക്കിടയ്ക്ക് പുതുതായുണ്ടാകുന്ന പുതിയ  ഗൈനി കാളെല്ലാവരും പുതിയ കോളനി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. അധികമായുണ്ടാകുന്ന ഗൈനികളെ   അതാതു കോളനികളിലെ വേലക്കാരികൾ കൊന്നു കളയുമെന്ന് കണ്ടെത്തിയിട്ടുണ്ട്

അവതരണം : ജൂബി   വർഗീസ്  മീനടം
അവലംബം : ചെറുതേനീച്ച വളർത്തൽ -  കര്ഷകര്ക്കൊരു കൈപ്പുസ്തകം