Tuesday, September 14, 2010


                                                                              നിധി 



ഹൃദയത്തിനൾത്താരയിൽ 

വിശുദ്ധ സ്നേഹത്തിൻ ബലി 
ഈ ജീവിത വഴിത്താരയിൽ 
തുണയായൊരു നിധി 
അണയാതെ സൂക്ഷിച്ചിടാം 
ഈ തിരിനാളമെന്നാളുമേ!

Monday, May 31, 2010

കുട്ടിക്കാലം




തെക്കേ പറമ്പിലെ മുല്ലവള്ളി പടര്‍ന്ന വേലിക്കരികില്‍ നിന്ന്നീട്ടി വിളിക്കുമ്പോള്‍ പൂ പെറുക്കാന്‍ ഓടിയെത്തുന്ന കളികൂട്ടുകാരി. ചേച്ചിയുടെ കല്യാണത്തിൻ   പിറ്റേന്നു പൂ പെറുക്കി മാലയാക്കി പരസ്പരം ചാര്‍ത്തി കല്യാണം കഴിച്ച ബാല്യം! പിന്നെ കഞ്ഞിയും കറിയും കളിക്കുമ്പോള്‍ നീ അമ്മയും ഞാന്‍ അച്ഛനുമായി  തൊട്ടി  കെട്ടി മടലിനെ താരാട്ട് പാടി ഉറക്കിയതും, കുഞ്ഞു ഉണരുമ്പോള്‍ പാലിനായി പറമ്പില്‍മേഞ്ഞ ആടിന്റെയകിടില്‍ പിടിച്ചതും, ആട് തോഴിച്ച്ചതും നീ കരഞ്ഞതും ഞാനോടിയതും ഇന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ഓർമകൾ.

ആ ഓര്‍മയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍ ഒറ്റക്കിരുന്നു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന എന്റെ മോന് നഷ്ടമോ ലാഭമോ? അവനോടി കളിക്കാന്‍ വിശാലമായ തൊടികളില്ല കൂടെ കളിക്കാന്‍ കളി കൂട്ടുകാരില്ല, പൂവിറുക്കാന്‍ മുല്ല വള്ളിയില്ല, ഊഞ്ഞാല് കെട്ടാന്‍ തേന്‍ മാവുമില്ല ,കഥ പരഞ്ഞുറക്കാന്‍ മുത്തശിയും എന്നാല്‍ ലോകം ചെറുതായി ഒരു സ്ക്രീനില്‍ തെളിയുമ്പോള്‍
ഈ ഭൂലോകം മുഴുവന്‍ അവന്റെ കൈ പിടിയിലുണ്ട്.




Wednesday, January 20, 2010

ശുപാര്‍ശകളുടെ ലോകം




ശുപാര്‍ശകളുടെ ലോകത്തിലേക്ക്
ഒരു കുഞ്ഞു കൂടി  ജനിച്ചു വീണു
അമ്മ തന്‍ അമ്മിഞ്ഞ പാലിനായി 
കേണപ്പോൾ  അമ്മൂമ്മയുടെ ശുപാര്‍ശ 
അമ്മയോട്

അച്ഛന്ടെ  അടിയുടെ ചൂടരിയുന്ന കുട്ടി 
വീണ്ടും കുസ്രിതിയോപ്പിച്ചത്
അമ്മയുടെ ശുപാര്‍ശയുടെ ബലത്തില്‍ 
അവനറിയാം അമ്മയുടെ സാരിത്തുമ്പില്‍
 തൂങ്ങി ഒളിച്ചു നിക്കുമ്പോള്‍ 
അമ്മയുടെ ശുപാര്‍ശ തന്നെ രക്ഷിക്കുമെന്ന്

അദ്ധ്യാപികക്ക്  പൂ കൊടുക്കുമ്പോള്‍ 
കുഞ്ഞു മനസ്സില്‍ സ്നേഹമോ മോഹമോ
അദ്ധ്യാപികക്ക്  മുമ്പില്‍ നല്ല കുട്ടിയാകാന്‍
 മോഹം ?
പരീക്ഷയില്‍ നല്ല  മാര്‍ക്ക് കിട്ടാന്‍ മോഹം ? 
അതോ  തല്ലില്‍ നിന്ന് രക്ഷപ്പെടാനൊരുപഹാരമോ
കുഞ്ഞു മനസ്സിന്ടെ  വല്യ മോഹത്തിന്കൊച്ചു 
പൂവൊരു വലിയ വില തന്നെയല്ലേ ?

ശുപാര്‍ശ തൊഴിലായി നടക്കുന്നവര്‍ 
സൌജന്യമായും അല്ലാതെയുമൊക്കെ
എന്തിനൊക്കെയോ ശുപര്‍ശിക്കുന്നവര്‍
ശുപാര്‍ശയില്ലാതെ ജീവിക്കാന്‍ പറ്റിയാല്‍ 
ശക്തനാം  ദൈവത്തിനൊരു വഴിപാടു 
കഴിച്ചേക്കാം