ഓരോരോ കിറുക്കുകൾ

 നാറാണത്ത് ഭ്രാന്തൻ : പതിവായിട്ടുള്ള പ്രവൃത്തി  വലിയ കല്ലുകൾ ഉരുട്ടി മലയുടെ മുകളിൽ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോൾ കൈവിടുകയും കല്ല്  സ്വയമേവ കീഴ്പോട്ടു ഉരുണ്ടുപോകുന്നത് കണ്ടു കൈകൊട്ടി ചിരിക്കുകയും. ഭിക്ഷയെടുത്തായിരുന്നു  ഉപജീവനം. അന്നന്നു കിട്ടുന്ന അരി വൈകിട്ടു എവിടെ എത്തുന്നുവോ അവിടെ വച്ച് ഭിക്ഷ യാചിച്ച ചെമ്പു പാത്രത്തിൽ തന്നെ സ്വയം പാകം ചെയ്തു ഭക്ഷിക്കും.സൊയംപാകഭക്ഷണമല്ലാതെ പതിവില്ല അത് ഒരു നേരമേ ഉള്ളു  താനും. ഊണ് കഴിഞ്ഞാൽ അവിടെ തന്നെ കിടക്കും നേരം വെളുത്താൽ  പുറപ്പെടും 

ഒരിക്കൽ നാറാണത്ത് അരി വയ്ക്കാൻ തിരഞ്ഞെടുത്തത് ശവദാഹം കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോയ ഒരു ശ്‌മശാനം. മൂന്നു കല്ലെടുത്തുവച്ച് പട്ടടയുടെ ഒരറ്റത്ത് തന്നെ അടുപ്പുകൂട്ടി അടുക്കലുള്ള  അരുവിയിൽ നിന്നു വെള്ളം കൊണ്ടുവന്നു അരിയിട്ട് മന്തുള്ള കാൽ  അടുപ്പുകല്ലിൽ  ഉയർത്തിവച്ച് മൂളിപ്പാട്ടും പാടി ഇരുപ്പുറപ്പിച്ചു. മഞ്ഞുകാലമായിരുന്നതിനാൽ തീ കായാൻ  നല്ല രസം 

കുറേകഴിഞ്ഞപ്പോൾ ഭൂതപ്രേതപിശാചുക്കളോട് കൂടി ചുടലഭദ്രകാളി ആ ചുടലയിൽ നൃത്തം വയ്ക്കാൻ വന്നു . മനുഷ്യർ കാൺകെ  നൃത്തം വിഹിതമല്ലാത്തതിനാൽ നാറാണത്തിനെ  പേടിപ്പിച്ചും  ഫലമില്ലാതെ അനുനയത്തിലും അവിടുന്നു മാറ്റാൻ നോക്കി പരാജയപ്പെട്ടവർ ഒടുവിൽ  നാറാണത്തിനോട്  പറഞ്ഞു മനുഷ്യരെ കണ്ടു മുട്ടിയാൽ ഒന്നുകിൽ ശപിക്കുകയോ അല്ലങ്കിൽ അനുഗ്രഹിക്കുകയോ ചെയ്യാതെ ഞങ്ങൾക്ക് പോകാൻ പറ്റില്ല. ദിവ്യനായിരിക്കുന്ന അങ്ങയെ ശപിക്കണമെന്നു ഞങ്ങൾ വിചാരിക്കുന്നില്ല ദയവായി ഒരു വരം  ചോദിച്ചാലും 

അങ്ങനെ ഭ്രാന്തൻ ആ വരം  ചോദിച്ചു - ഇടത്തുകാലിലെ മന്ത്  വലത്തെ കാലിലേക്ക് മാറ്റാൻ 

----൦----

No comments: