Monday, May 31, 2010

കുട്ടിക്കാലം




തെക്കേ പറമ്പിലെ മുല്ലവള്ളി പടര്‍ന്ന വേലിക്കരികില്‍ നിന്ന്നീട്ടി വിളിക്കുമ്പോള്‍ പൂ പെറുക്കാന്‍ ഓടിയെത്തുന്ന കളികൂട്ടുകാരി. ചേച്ചിയുടെ കല്യാണത്തിൻ   പിറ്റേന്നു പൂ പെറുക്കി മാലയാക്കി പരസ്പരം ചാര്‍ത്തി കല്യാണം കഴിച്ച ബാല്യം! പിന്നെ കഞ്ഞിയും കറിയും കളിക്കുമ്പോള്‍ നീ അമ്മയും ഞാന്‍ അച്ഛനുമായി  തൊട്ടി  കെട്ടി മടലിനെ താരാട്ട് പാടി ഉറക്കിയതും, കുഞ്ഞു ഉണരുമ്പോള്‍ പാലിനായി പറമ്പില്‍മേഞ്ഞ ആടിന്റെയകിടില്‍ പിടിച്ചതും, ആട് തോഴിച്ച്ചതും നീ കരഞ്ഞതും ഞാനോടിയതും ഇന്നും എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന ഓർമകൾ.

ആ ഓര്‍മയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍ ഒറ്റക്കിരുന്നു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന എന്റെ മോന് നഷ്ടമോ ലാഭമോ? അവനോടി കളിക്കാന്‍ വിശാലമായ തൊടികളില്ല കൂടെ കളിക്കാന്‍ കളി കൂട്ടുകാരില്ല, പൂവിറുക്കാന്‍ മുല്ല വള്ളിയില്ല, ഊഞ്ഞാല് കെട്ടാന്‍ തേന്‍ മാവുമില്ല ,കഥ പരഞ്ഞുറക്കാന്‍ മുത്തശിയും എന്നാല്‍ ലോകം ചെറുതായി ഒരു സ്ക്രീനില്‍ തെളിയുമ്പോള്‍
ഈ ഭൂലോകം മുഴുവന്‍ അവന്റെ കൈ പിടിയിലുണ്ട്.