പൊക്രാനില്‍
ഭൂമിയുടെ മാറ് പിളര്‍ന്ന്
അണുവിസ്ഫോടനം
ബുദ്ധൻ ചിരിച്ചു
ഇവിടെ തല പൊട്ടി
പിളരുമ്പോള്‍ കണ്ണിലിരുട്ട്
കയറി ചെവിയില്‍ കടലിരമ്പുമ്പോൽ
ഞാനൊന്നുറക്കെ കരയട്ടെ ഞാന്‍.
ഇന്നലെയി നഗരം മുഴുവനലഞ്ഞൊരു
ഡോക്ടറെ കാണുവാൻ
എവിടെയും തൂങ്ങുന്നത്
പ്രൈവറ്റ് പ്രാക്ടീസില്ല
പട്ടിയുണ്ട് സൂക്ഷിക്കുക
എന്ന ബോര്‍ഡ് മാത്രം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍
ചെല്ലണേൽ റെഫര്‍ ചെയ്തോരെഴുത്ത്
വേണ്ടേ?
ബുദ്ധന്‍ ചിരിച്ചോട്ടെ
എനിക്കൊന്നു കരയണം
ഇളകിയാടും ബഞ്ചില്‍ പുറവും ചാരി
നീളുന്ന കാത്തിരുപ്പ് ചീട്ടെടുക്കാന്‍
ഡോക്ടര്‍ അകത്തുണ്ട് തിരക്കിലാണ്
രോഗികളെ പരിശോധിക്കുകയല്ല
മരുന്ന് കുറിക്കുകയാണ്
പൊതു ജനം പലവിധം - വ്യാധികളും
മരുന്നുകള്‍ ഒന്നേയുള്ളു
എല്ലാ രോഗത്തിനും
അടുത്തിരിക്കും പ്രായമുള്ള മുത്തശ്ശിക്കു
സഹിക്കാന്‍ പറ്റുന്നില്ല
കലശലായ വയറു വേദന
ആളുകള്‍ ആക്രോശിച്ചു
ക്യുവില്‍ നിൽക്കു തള്ളേ
അവരവിടെയിരുന്നു മകന്‍
ഊഴം കാക്കുന്നു
എന്റെ തല പൊട്ടി പിളരുന്നു
സഹിക്കാന്‍ പറ്റുന്നില്ല
ബുദ്ധന്‍ ചിരിച്ചോട്ടെ എനിക്കൊന്നു കരയണം
സമയം പോയതറിഞ്ഞില്ല
മയക്കം വിട്ടു ഞാൻ എഴുന്നേറ്റപ്പോൾ
ഡോക്ടറവിടയില്ല
ശ്വാസം സോയം വലിച്ചു വിട്ടു
ഞാനൊരു ഡോക്ടറായി
എന്തൊക്കെയോ കുത്തിവരച്ചു
ഫർമസിസ്റ്റിനു മുന്നില്‍ നീട്ടി
എനിക്കും കിട്ടി രണ്ടു പാരസെറ്റാമോൾ
ഗുളികയും ചുവന്ന വെള്ളവും
ധൃറുതിയില്‍ തിരികെ നടക്കുമ്പോള്‍
കണ്ടു ഞാനാ മുത്തശി യെ വീണ്ടും
വേദനയില്‍ പുളയുന്ന പാവത്തിന്‍ വേദന
ഒരിക്കല്‍ കൂടി വീണ്ടും ഞാനൊരു ഡോക്ടറായി
ഇരട്ട കുഴലിലൂടെ ചെവിയില്‍ അലയടിച്ചു
മുത്തശി യുടെ വേദന
അധികം കഴിഞ്ഞില്ല പ്രഹര പ്രഹരമെന്നിൽ പ്രഹരമെന്നിൽ
തരിച്ചു ഞാന്‍ നോക്കുമ്പോള്‍ മകനും കൂട്ടരും
കയ്യോങ്ങി നിൽക്കുന്നു
ഒടുവില്‍ ഞാനെത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍
പോലീസിന്‍ രേഫെരെന്‍സോടെ
ബുദ്ധന്‍ ചിരിച്ചോട്ടെ എനിക്കൊന്നു കരയണം
-----------------------------------------------------------------------------------------------------------------------------------------------------------------
ഇന്നലെ മുത്തശി എന്നെ കാണാന്‍ വന്നിരുന്നു ,അവര്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ ചെന്നു വിവരം പറഞ്ഞു മരുന്ന് വാങ്ങി ഇപ്പോള്‍ നല്ല കുറവുണ്ട്.
No comments:
Post a Comment