Sunday, November 6, 2016

കാട്ടു പാവലും ചതുര പയറും പിന്നെ നിത്യ വഴുതനയും


അൻവറിന്റെ അനിയന്റെ  നിക്കാഹിനു പോയി തിരികെ വരുമ്പോൾ തൊടുപിഴയിലാണ് ഞാനാ കട കണ്ടത്  - വിത്തുകൾ വിൽക്കുന്ന കട!  വിതക്കാനായി ഇത്തിരി വിത്ത് വാങ്ങാം എന്ന് കരുതി കയറിയപ്പോൾ  കണ്ടു  കാട്ടു  പാവലിന്റെ വിത്ത് പിന്നെ ചതുര പയർ,  ബജി  ചീര  നിത്യ വഴുതന 


വേനലായിരുന്നങ്കിലും വീട്ടിൽ വന്നപ്പോളേ  തന്നേ ഞാൻ  പണി തുടങ്ങി.അങ്ങനെ കാട്ടുപാവലും  ബജി  ചീരയും ചതുരപ്പയറിനും മീനടത്തത്തെ മണ്ണിൽ സുഖ ശയനം. വീണ്ടും  ഒരു ശനിയും ഞായറും  കൂടി കഴിഞ്ഞു പിറ്റേ ദിവസം എന്നെത്തെയും പോലെ   ഞാൻ  വെളുപ്പിനത്തെ വണ്ടിക്ക് കയറി -  വല്ലതും കഴിക്കണ്ടേ ? 

വഴിയരികിൽ നിൽക്കുന്ന കവുങ്ങിന്റെ മണ്ട ലക്‌ഷ്യം വച്ചെന്റെ  ചതുര പയർ കയറി പോകുമ്പോൾ ഞാനേറ്റം സന്തോഷിച്ചു- മിടുക്കി! പക്ഷെ വഴിയേ പോകുന്ന  ഇലെക്ട്രിസിറ്റി യുടെ പിഴച്ച  സന്തതിയെ കയറി ലൈൻ അടിച്ചപ്പോൾ ഞാൻ  അവളെ ചുവടെ വെട്ടി  കറന്റ് അടിക്കരുതല്ലൊ. രണ്ടാഴ്ച്ച കഴിഞ്ഞു കവുങ്ങിൽ തുടങ്ങി നിന്ന വള്ളികൾ ഓരോന്നായി ഞാൻ വലിച്ചിറക്കിയപ്പോൾ കണ്ട കാഴ്ച എന്നെ സങ്കടപ്പെടുത്തി - ഇടതൂർന്ന ഇലകൾക്കിടയിലെല്ലാം  കാണാതെ കിടന്ന കായ്കൾ എപ്പോൾ ഉണങ്ങി വിത്ത് പരുവമായിരിക്കുന്നു. 

ഇതിനിടയിൽ പാവൽ കയറ്റാൻ വലിയ പന്തൽ ഞാനിട്ടിരുന്നു. രണ്ടില വന്നു  പിന്നെയത് നാലിലയായി വള്ളിവീശിയപ്പോൾ എന്റെ പന്തലിൽ കയറാൻ  അവൾ വന്നില്ല പകരം വെറുതെ നിലത്ത്തൂടെ പടർന്നു കിടന്നു.  പന്തൽ പാഴായ സങ്കടത്തിൽ ഞാൻ പിന്നെയങ്ങോട്ട്   ശ്രദ്ധക്കാതായി. പിന്നെയെപ്പൊഴോ ഒരു നല്ല പച്ച നിറമുള്ള കുഞ്ഞൻ പാവക്ക ഞാൻ കണ്ടു അടുത്ത ദിവസം അതു  നല്ല മഞ്ഞ നിറമായി രണ്ടു ദിവസം കഴിഞ്ഞു ചുവന്നു തുടുത്ത കുഞ്ഞൻ പാവക്ക ഞാൻ പറിച്ചു എന്റെ കാട്ടു  പാവലിന്റെ കായ്




   

No comments: