Saturday, July 8, 2017

അവസ്ഥാന്തരങ്ങൾ -കാലവിത്യാസങ്ങൾ




അവസ്ഥാന്തരങ്ങൾ  
കാല വ്യതിയാനങ്ങൾ 
വെയിലും മഴയും
ഉഷ്ണവും കുളിരും
പോലെ 

വിപ്ലവവും   പ്രണയവും  
സമരവും ഭരണവും 
ആർത്തവം ഗർഭം
ജനനം  ജീവിതം
പിന്നെ മരണം 

കാലം തെറ്റി പെയ്‌ത 
മഴ പോലെ 
പ്രണയമവനിൽ
പെയ്തിറങ്ങി 
വിപ്ലവത്തിൻ  കനൽ
 വഴികളിൽ കാൽ 
ചവുട്ടി നടന്നവൻ
വസന്തമെന്തെന്നറിഞ്ഞു 

മാനം നോക്കി
കിടക്കുമ്പോൾ
സ്വപ്നം കണ്ടത് 
അമ്പിളിയെയല്ല
പുതിയ ഭൂമിയായിരുന്നു 
വിപ്ലവത്തെ
പ്രണയിച്ചപ്പോൾ
കവിത 
മനസ്സിൽ
പോലുമുണ്ടണ്ടായിരുന്നില്ല 

വിപ്ലവകാരിക്ക് ചേരുന്നത്
രക്തസാക്ഷ്യത്വം 
കപട വിപ്ലവകാരി
ഭരണാധികാരിയായേക്കാം 
കാലം തെറ്റിയ
മഴയും മഞ്ഞും
വെയിലും ചൂടും 
പ്രകൃതിയെ ദ്രോഹിച്ചേക്കാം
 കപട വിപ്ലവകാരിയും 

അമ്പിളിയെ പ്രണയിച്ചവൻ
കവിതയെ 
പരിണയിച്ചോടുവിൽ
മരണത്തെ പുൽകി 
നിർവൃതിയടഞ്ഞപ്പോൾ
മരിച്ചത് 
നല്ല വിപ്ലവകാരിയുമല്ല
കാമുകനുമല്ല!






No comments: