Monday, May 18, 2020

ഓളപ്പരപ്പിൽപൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ

മീനടം : നിഷാന്തിനിതു സ്വപ്നസാഫല്യം 

നിഷാന്ത് ജോർജ്  ഒരു പ്രവാസി മീനാടംകാരൻ , പതിവ് പോലെ അവധിക്കു  നാട്ടിൽ വന്നു കോവിഡ് മൂലമുള്ള ലോക്ക് ടൗണിൽ പെട്ടു പോയ ചെറുപ്പക്കാരൻ. ലോക്ക് ഡൌൺ കഴിഞ്ഞു എന്ന് തിരിച്ചു ജോലിസ്ഥലത്തേക്ക് മടങ്ങാം  എന്നതിൽ  ഇപ്പോഴും അനിശ്ച്ചിതത്വം  തുടരുന്നു . പക്ഷെ നിഷാന്തിവിടെയും കർമ്മനിരതനാണ്. അതിനു അദ്ദേഹത്തെ പ്രാപ്തനാക്കിയത് മണലാരണ്യത്തിലിരുന്നു നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങൾക്ക് വിത്ത് പാകിയതോ കുട്ടിക്കാലത്തു നീന്തി കളിച്ച പുഴയും അതിൻ്റെ മനോഹാരിതയും 

നിഷാന്ത് കുടുംബത്തോടൊപ്പം 
2010  ലാണ് ജോലി തേടി നിഷാന്ത് ഗൾഫിലേക്ക് പോയത് മീൻ വളർത്താൻ തന്നെയാണ് മീനടത്തേ  ഒന്നര ഏക്കറിൽ സ്ഥിതി ചെയ്യുന്ന 60 cent  പാറമടക്കുളം വിലക്ക് വാങ്ങിയത്. മാലിന്യം തള്ളിയിരുന്ന ഈ പാറമടക്കുളം ഇന്ന് ഒരൊന്നാന്തരം ജലാശയം ആണ്. ആ ജലാശയത്തിൽ കാർപ്പ് മുതലായ മീനുകൾ യഥേഷ്ടം വളരുന്നു. ചുറ്റും  വേലികെട്ടി സംരക്ഷിച്ചിരിക്കുന്ന. സ്ഥലത്തു ഭാവിയിൽ  തെങ്ങിൻ തൈകളും മറ്റും വച്ച് ഭംഗിയാക്കാൻ പദ്ധതിയുണ്ട്

ഓളപ്പരപ്പിൽ പൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ 

ഓളപ്പരപ്പിൽപൊങ്ങിക്കിടക്കുന്ന കരിമീൻ കൂടുകൾ അതാണ് ഈ ഫാമിൻ്റെ  പ്രത്യേകത ( Floating cage ). നാല്  മീറ്റർ സമ ചതുരത്തിൽ ക്രമീകരിച്ചിരിക്കുന്ന നാല് കൂടുകൾ ഓരോന്നിനും ഇടയിൽ കൂടി തീറ്റ കൊടുക്കാൻ പാകത്തിന് ഒരു മീറ്റർ സ്ഥലം ക്രമീകരിച്ചിരിക്കുന്നു. ഡ്രമ്മുകൾ ഇരുമ്പു പൈപ്പിൽ ഉറപ്പിച്ചാണ് കൂടൊരുക്കിയിരിക്കുന്നതു.മീൻകുളം കാണാൻ ഞങ്ങൾ എന്തുമ്പോൾ ഈ കൂട്ടിലേക്ക്‌ ഡ്രമ്മുകൾ കൂട്ടി യോചിപ്പിച്ചുണ്ടാക്കിയ ചങ്ങാടത്തിൽ കയറി നിഷാന്തും അദ്ദേഹത്തിൻ്റെ പിതാവ് മാളികപ്പടിയിൽ ടയർ കട നടത്തുന്ന ജോർജ് ചേട്ടനും നിഷാന്തിൻ്റെ മകനുംകൂടി പോകുകയാണ്. അവിടുന്നവർ കൂടിനിടയിൽ ക്രമീകരിച്ചിരിക്കുന്ന നടവഴികളിൽ കൂടി നടന്നു കരിമീനുകൾക്കു തീറ്റ കൊടുക്കുന്നു . എല്ലാവരും ആസ്വദിച്ച് തന്നെ  ജോലി ചെയ്യുന്നു .



സർക്കാരിൽനിന്നും യാതൊരുവിധ സഹായങ്ങളും ലഭിക്കാതെയാണ് ഇത്രയും കാര്യങ്ങൾ നിഷാന്ത് ചെയ്തത്. എയറേഷന് വേണ്ടിയ മോട്ടോറുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ വൈധ്യുതി ഉയർന്ന നിരക്കിൽ ആണ് ലഭിക്കുന്നത്. ഫിഷറീസ് ഡിപ്പാർട്മെന്റിൽ നൽകിയ അപേക്ഷയിൽ തീരുമാനം ആകേണ്ടിയിരിക്കുന്നു. എങ്കിലും നിഷാന്ത് സംതൃപ്തനാണ് കാരണം നിഷാന്തിനിതു സ്വപ്നസാഷാൽക്കാരം 
നിഷാന്തിനെ വിളിക്കേണ്ട ഫോൺ നമ്പർ :9946374856 
ഇതുപോലെയുള്ള കാർഷിക മേഖലയിലെ വാർത്തകളും അറിവുകളും ലഭിക്കാൻ മീനഭംഗി - മീനടം ഗ്രാമത്തിൻ്റെ രൂപഭംഗി എന്ന പേജ് ലൈക് ചെയ്യുക. കൂടാതെ കാർഷികമേഖലയിൽ നിങ്ങളുടെ അറിവിലുള്ള മികച്ച മാതൃകകൾ ഞങ്ങളെ അറിയിച്ചാൽ ഈ പേജിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും



No comments: